ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 14 സീരീസ് ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. ഡിസംബർ 9 ന് ആണ് റെഡ്മി നോട്ട് 14 ലോഞ്ച് ചെയ്യുക. ചിപ്‌സെറ്റുകൾ, ഫാസ്റ്റ് ചാർജിംഗ് എന്നിവയുൾപ്പെടെ സവിശേഷതകളുള്ള മൂന്ന് മോഡലുകൾ ആണ് ഷവോമി അവതരിപ്പിക്കുക. റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ+ എന്നിവയാണ് വിപണിയിലെത്തുക. ഇതിന്റെ വിലകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു.
റെഡ്മി നോട്ട് 14 6 ജിബി + 128 ജിബി വേരിയൻ്റ് ആണ്. 21,999 രൂപ എംആർപിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷ, അതേസമയം 8 ജിബി + 128 ജിബിക്ക് ഏകദേശം 22,999 രൂപ വിലവരും. 8GB + 256GB പതിപ്പിന് 24,999 രൂപ വരെ വില ഉയരാമെന്നും വിലയിരുത്തുന്നു. റെഡ്മി നോട്ട് 14 പ്രൊ ൽ 8GB + 128GB മോഡലിൻ്റെ പ്രാരംഭ വില 28,999 രൂപയാണ്. 8GB + 256GB പതിപ്പിന് 30,999 രൂപയാകും എന്നും പ്രതീക്ഷിക്കുന്നു
റെഡ്മി നോട്ട് 14പ്രൊ പ്ലസ് വേ രിയൻ്റിൻ്റെ വില 8GB + 128GB പതിപ്പിന് 34,999 രൂപ ആയിരിക്കുമെന്ന് പറയപ്പെടുന്നത്, 8GB + 256GB, 12GB + 512GB എന്നിവക്കെല്ലാം യഥാക്രമം 36,999 രൂപയും 39,999 രൂപയുമാണ് വില എന്നാണ് റിപ്പോർട്ട്.
റെഡ്മി നോട്ട് 14 5ജിയിൽ 50MP സോണി LYT-600 പ്രൈമറി ക്യാമറയും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഉണ്ടായിരിക്കും. 2 എംപി ഡെപ്ത് സെൻസറും 16 എംപി സെൽഫി ഷൂട്ടറും ഉൾപ്പെടെയുള്ള സവിശേഷതകൾ പ്രതീക്ഷിക്കുന്നു.
also read: ഓൺലൈൻ തട്ടിപ്പ് എങ്ങനെ പ്രതിരോധിക്കാം? ഇരയായാൽ എന്താണ് ചെയ്യേണ്ടത്? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഷവോമിയുടെ എ ഐ അസിസ്റ്റൻ്റായ AiMi ഉൾപ്പെടുന്നു. വൈബ്രൻ്റ് ഡിസ്‌പ്ലേയും മെച്ചപ്പെടുത്തിയ സ്വകാര്യത ഓപ്ഷനുകളും അടങ്ങിയ ഫീച്ചറുകളുമുണ്ട്. ഗ്രീൻ, പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഷവോമിയുടെ അലൈവ് ഡിസൈൻ ഭാഷയോടുകൂടിയാണ് ഹാൻഡ്‌സെറ്റ് വരുന്നത്. AI അസിസ്റ്റൻ്റ് സെക്കൻഡിൽ റീലുകൾ സൃഷ്ടിക്കുക, ചിത്രങ്ങൾ വികസിപ്പിക്കുക, മാജിക് ഇറേസർ, തത്സമയ വിവർത്തനം തുടങ്ങിയ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു.1220×2712 പിക്സൽ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.67 ഇഞ്ച് 1.5K വളഞ്ഞ AMOLED ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 14 പ്രോ+ അവതരിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here