കുഞ്ഞനാണെങ്കിലും വമ്പൻ; ഫൈവ് ജി കീപാഡ് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി റെഡ്മി

Redme keypad 5g

ഫൈവ് ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന കീപാഡ് ഫോണ്‍ ഇന്ത്യയില്‍ അവതിരിപ്പിക്കാനൊരുങ്ങി സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ റെഡ്മി. കുഞ്ഞനാണെങ്കിലും വമ്പൻ സ്പെക്സാണ് ഈ കീപാഡ് ഫോണിൽ റെഡ്മി ഒരുക്കിയിരുക്കുന്നത്. പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ, ബെസൽ-ലെസ് ഡിസൈന്‍ എന്നീ സവിശേഷതകളുമായി എത്തുന്ന ഫോണിൽ കരുത്തുറ്റ 6000mAh ബാറ്ററി പായ്ക്കാണ് റെഡ്മി നൽകിയിരിക്കുന്നത്.

10 വാട്ട് ചാര്‍ജറുപയോ​ഗിച്ച് 90 മിനിറ്റിനുള്ളിൽ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ചാർജറും ഫോണിന്റെ ഒപ്പം ലഭിക്കും. 108എംപി പ്രൈമറി കാമറ, 8എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2എംപി ഡെപ്ത് സെന്‍സര്‍, സെല്‍ഫികള്‍ കൈകാര്യം ചെയ്യാന്‍ 8 എംപി മുന്‍ കാമറ എന്നിങ്ങനെയാണ് ക്യാമറാ സവിശേഷതകൾ കൂടാതെ 4K വീഡിയോ റെക്കോര്‍ഡിംഗ് ശേഷിയും ഫോണിലുണ്ടായിരിക്കും.

Also Read: ധാന്യത്തോളം ചെറുതെങ്കിലും ആൾ ചില്ലറക്കാരനല്ല; ആരോ​ഗ്യരം​ഗത്ത് പുത്തൻ കുതിച്ചുചാട്ടം

2.2-ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 60Hz റിഫ്രഷ് നിരക്ക്, 720×1080 പിക്‌സല്‍ റെസലൂഷനിൽ വരുന്ന ഡിസ്പ്ലേ 4K വിഡിയോ പ്ലേബാക്കിനെ പിന്തുണയ്ക്കുന്നതാണ്. എന്‍ട്രി ലെവല്‍ വേരിയന്റിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് വരുന്നത്. മിഡ്-ടയര്‍ ഓപ്ഷന്‍ 4 ജിബി റാമും 32 ജിബി സ്റ്റോറേജും. പ്രീമിയം പതിപ്പ് 4 ജിബി റാമും 64 ജിബി സ്റ്റോറേജിലും ആണ് ലഭിക്കുന്നത്.

1,999 മുതല്‍ 2,999 രൂപ വരെയായിരിക്കും ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക ലോഞ്ച് ഓഫറുകളോടെയായിരിക്കും ഫോൺ അവതരിപ്പിക്കപ്പെടുക. 2025 ജനുവരി അവസാനമോ 2025 ഫെബ്രുവരി അവസാനമോ ഫോണ്‍ ലോഞ്ച് ചെയ്തേക്കും എന്നാണ് അനൗദ്യോ​ഗിക വിവരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News