വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അപകടകാരിയാണ്; എട്ട് യോഗാസനങ്ങളിലൂടെ കുടവയർ കുറക്കാം

belly fat reduce

പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ്. വയറിൽ ഉണ്ടാകുന്ന കൊഴുപ്പ് രണ്ട് തരത്തിലാണ്. വിസറൽ ഫാറ്റും, കുടവയർ ഉണ്ടാക്കുന്ന കൊഴുപ്പും. ഈ രണ്ടുതരം കൊഴുപ്പും അപകടകരവും, അനാരോഗ്യകരവുമാണ്. വിസറൽ ഫാറ്റ് അദൃശ്യമാണ്, എന്നാലും ഇത് തന്നെയാണ് കൂടുതൽ മാരകവും. അച്ചടക്കവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഈ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം തന്നെ ചില യോഗാസനങ്ങൾ പരിശീലിക്കുന്നതിലൂടെ ഇത് സാധ്യമാണ്.

Also Read; പുരുഷന്മാരിൽ ഇടയ്ക്കിടെ ഉള്ള മൂത്രശങ്കയുണ്ടോ? നിസാരമായി കരുതരുത്!

വയറിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്ന യോഗാസനങ്ങൾ;

1. ധനുരാസനം
വയറിനെ കേന്ദ്രീകരിച്ചുള്ള യോഗാസനമായ ധനുരാസനം ദിവസവും പരിശീലിക്കുന്നത് കുടവയർ കുറക്കാൻ സഹായിക്കും. അബ് മസിലുകളെ ദൃഢമാക്കാനും ഇത് സഹായിക്കും.

2. സേതുബന്ധാസനം
കുടവയർ കുറക്കാൻ സഹായിക്കുന്ന യോഗാസനമാണ് സേതുബന്ധാസനം.

3. ഭുജംഗാസനം
വഴക്കം മെച്ചപ്പെടാനും പോസ്ചർ മെച്ചപ്പെടുത്താനും സഹായിക്കുന്ന യോഗയാണ് ഭുജംഗാസനം. ഉദരപേശികളെ ശക്തിപ്പെടുത്താനും വയറിലെ കൊഴുപ്പ് കുറക്കാനും ഈ യോഗാസനം സഹായിക്കുന്നു

4. വീരഭദ്രാസനം
കാലുകൾ, കൈകൾ, പേശികൾ ഇവയെ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ ബാലൻസ് മെച്ചപ്പെടുത്താനും വീരഭദ്രാസനം സഹായിക്കുന്നു. അതോടൊപ്പം തന്നെ ഏകാഗ്രതയും വർധിപ്പിക്കുന്നു.

Also Read; ഈ സാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് കഴുകാറുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക, പണിവരുന്നതിങ്ങനെ

5. നൗകാസനം
ഉദരപേശികളെ ശക്തിപ്പെടുത്താനും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന ഒപ്പം, കാലുകളെ ശക്തിപ്പെടുത്താനും നൗകാസനം സഹായിക്കുന്നു.

6. ഉസ്ത്രാസനം
ഉദരപേശികൾ, പുറംഭാഗത്തെ പേശികൾ ഇവയെ ശക്തിപ്പെടുത്താൻ ഉസ്ത്രാസനം സഹായിക്കുന്നു.

7. ആഞ്ജനേയാസനം
അരക്കെട്ട്, ഇടുപ്പ് ഉൾപ്പെടെ ശരീരത്തിന്റെ താഴ്ഭാഗത്തെ പേശികളെ ലക്ഷ്യമാക്കുന്ന യോഗാസനമാണിത്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

8. അർധമത്സ്യേന്ദ്രാസനം
തോളുകളെ സ്ട്രെച്ച് ചെയ്യുന്നു. നട്ടെല്ലിന് ഊർജമേകുന്നു. അരക്കെട്ട്, കഴുത്ത് ഇവയെ ശക്തിപ്പെടുത്തുന്നു. പുറംവേദനയ്ക്ക് ആശ്വാസമേകുന്നു. വയറിലെ കൊഴുപ്പു കുറയ്ക്കാനും ഈ യോഗാസനം സഹായിക്കുന്നു.

News summary ; Reduce belly fat by practicing yoga

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News