കറിയിൽ ഉപ്പുകൂടിയോ? പോംവഴിയുണ്ട്

ഭക്ഷണം പാകം ചെയ്യുമ്പോൾ തീരെ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ഉപ്പ്. ഉപ്പ് കൂടിയാലും കുറഞ്ഞാലും അതിന്റേതായ പ്രശ്നങ്ങളുണ്ടാകുമല്ലേ? ഉപ്പിന്‍റെ അമിത ഉപയോഗം ആരോഗ്യത്തിന് അത്ര നന്നല്ല. ഭക്ഷണം തയ്യാറാക്കുന്നതിനിടെ അറിയാതെ ഉപ്പ് കൂടിപ്പോയാൽ എന്ത് ചെയ്യും? വഴിയുണ്ട്.

  • ഒരു ടേബിള്‍ സ്പൂണ്‍ തൈര് കറിയില്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിച്ചെടുക്കാം. ഇത് ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും.
  • ഉരുളക്കിഴങ്ങ് വേവിക്കാതെ ചേര്‍ക്കുന്നത് കറിയിലെ അമിതമായ ഉപ്പിനെ നീക്കാന്‍ സഹായിക്കും. ഇതിനായി ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇരുപത് മിനുറ്റോളം വേവാന്‍ അനുവദിക്കുക. അധികമുള്ള ഉപ്പ് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിച്ചെടുക്കും. തുടര്‍ന്ന് ഉരുളക്കിഴങ്ങിനെ കറിയില്‍ നിന്ന് മാറ്റിയിടാവുന്നതാണ്.
  • പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് കറിയില്‍ ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും.
  • മാവ് കുഴച്ച് ഉരുളകളാക്കി കറിയില്‍ ചേര്‍ക്കുന്നതാണ് മറ്റൊരു വഴി. ശേഷം പത്ത് മുതല്‍ പതിനഞ്ച് മിനിറ്റുകള്‍ വരെ കറി വേവിക്കണം. തുടര്‍ന്ന് ഈ ഉരുളകള്‍ എടുത്തുമാറ്റാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News