സമ്മർദ്ദം കുറയ്‌ക്കാൻ ഇവ കഴിച്ച് നോക്കൂ… വ്യത്യാസം അനുഭവിച്ചറിയൂ

അവക്കാഡോ
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല സമ്മര്‍ദ്ദ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്ന
മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പ് കൊണ്ട് സമൃദ്ധമാണ് അവക്കാഡോ. രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും അവക്കാഡോ സഹായകമാണ്.

ബ്ലൂബെറി
ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ കുറയ്‌ക്കാനും ഓർമ്മശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാലും ഫ്ലേവനോയിഡുകളാലും സമ്പുഷ്ടമാണ് ബ്ലൂബെറി. പ്രത്യേകിച്ച് മനുഷ്യരിൽ നിരന്തമുണ്ടാകുന്ന മൂഡ്‌ മാറ്റത്തിനും ബ്ലൂബെറി നല്ലതാണ്. സ്‌മൂത്തിയിലും മറ്റും ചേര്‍ത്ത്‌ ബ്ലൂബെറി കഴിക്കാവുന്നതാണ്‌.

ALSO READ: പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം…

മാതളനാരങ്ങ
തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്നിവയിൽ നിന്ന്‌ മാതള നാരങ്ങയിലെ ആന്റിഓക്‌സിഡന്റ്‌, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ സംരക്ഷിക്കും. ഗ്രീന്‍ ടീയിൽ ഉള്ളതിനേക്കാൾ ആന്റി ഓക്‌സിഡന്റുകൾ മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്നു. വിഷാദരോഗം കുറയ്‌ക്കാനും ഈ ഫലം സഹായിക്കും. മാതളനാരങ്ങ ജ്യൂസ് അടിച്ചോ, തൈരിനൊപ്പം സലാഡായോ കഴിക്കാം.

ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ടിൽ അടങ്ങിയ ധാരാളം അടങ്ങിയ നൈട്രിക് ഓക്‌സൈഡ് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ജ്യൂസടിച്ചും സാലഡും തോരനും കറിവെച്ചുമൊക്കെ ബീറ്റ്‌റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News