മലയാളികളെ സംബന്ധിച്ച് മധുരത്തോട് അല്പം പ്രിയം കൂടുതലാണ്. എന്നാല്‍ ഒരു ദിവസം വിവിധരൂപത്തില്‍ പഞ്ചസാര നമ്മുടെ ശരീരത്തില്‍ എത്തുന്നുണ്ട്. പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തെ തകര്‍ത്തുകളയുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. നിത്യ ജീവിതത്തില്‍ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.
ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടാതെ കുടിച്ചാല്‍ ഒരു പരിധി വരെ നമുക്ക് പഞ്ചസാരയുടെ അളവ് കുറയാക്കാന്‍ സാധിക്കും. പ്രമേഹം വരാതിരിക്കാന്‍ ഇതൊരു മുന്‍കരുതലാണ്. അതു പോലെ തന്നെ ജ്യൂസിന് പകരം പഴങ്ങള്‍ കഴിക്കാം. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക.
Also Read: ‘തല’യുടെ വിളയാട്ടം; ചെപ്പോക്കിനെ ആവേശത്തിലാക്കി ധോണിയുടെ തകര്‍പ്പന്‍ ക്യാച്ച്
ഭക്ഷണം അമിതമായി കഴിക്കാതെ നിയന്ത്രിച്ച് കഴിക്കുക. പരമാവധി വീട്ടില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കുക. പാകം ചെയ്യുന്ന ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് കറയ്ക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here