ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്രത്തിന്റെ തന്ത്രം; പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പരിഗണനയില്‍

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് അഞ്ച് മുതല്‍ പത്ത് രൂപ വരെ കുറച്ചേക്കും. പെട്രോള്‍ ഡീസല്‍ നിരക്ക് പഴയപടി ഉയര്‍ന്ന് നില്‍ക്കുന്നത് തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.

ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസത്തോടെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കാന്‍ പരിഗണിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികളടക്കം റിപ്പോര്‍ട്ട് ചെയ്തു. ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായിട്ടും 2022 ഏപ്രില്‍ മുതല്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പായി ഇളവ് ഒരുമിച്ച് പ്രഖ്യാപിക്കുക എന്ന തന്ത്രമാവും കേന്ദ്രം പ്രയോഗിക്കുക.

Also Read:  ഇന്ത്യന്‍ ആര്‍മിയില്‍ എന്‍ സി സിക്കാര്‍ക്ക് അവസരം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം

രാജ്യത്ത് എല്ലാ മേഖലകളിലും വര്‍ധിച്ചു വരുന്ന വിലക്കയറ്റം ചര്‍ച്ചയാവുന്ന സാഹചര്യം നേരിടുമ്പോള്‍ പെട്രോള്‍ വില കുറയ്ക്കുന്നതിലൂടെ ഇത് മറികടക്കാന്‍ ആകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. പെട്രോള്‍ ഡീസല്‍ വില അഞ്ച് രൂപ മുതല്‍ 10 രൂപ വരെ കുറയുമെന്നാണ് വിവരം. മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ രണ്ട് പാദങ്ങളിലും ഗണ്യമായ ലാഭം നേടിയിട്ടുണ്ട്. മൊത്ത വിപണിയിലെ വിലക്കയറ്റത്തോത് ഒമ്പത് മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News