സോഷ്യല്‍മീഡിയയില്‍ വൈറലായി ശ്രീ അയ്യപ്പ ചരിതം അയ്യപ്പ ഭക്തിഗാന ആല്‍ബം. കന്നി മാളികപ്പുറം ആയി മലയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന കുട്ടിക്ക് അയ്യപ്പ ചരിതം വര്‍ണ്ണിച്ചു കൊടുക്കുന്ന ഗുരു സ്വാമി എന്ന രീതിയില്‍ ഒരുങ്ങിയിരിയ്ക്കുന്ന അയ്യപ്പ ഭക്തിഗാന ആല്‍ബമാണ് ശ്രീ അയ്യപ്പ ചരിതം.
പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച ശ്രീ അയ്യപ്പ ചരിതത്തില്‍ ഹൈമവതി തങ്കപ്പന്റെ വരികള്‍ക്ക് യുവ സംഗീത സംവിധായകന്‍ അനുലാല്‍ എം എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. യുവഗായകന്‍ അമര്‍നാഥ് എം ജി ആണ് ഗാനം പാടിയിരിക്കുന്നത്.
സ്വരാത്മിക സംഗീത വിദ്യാലയത്തിന്റെ ബാനറില്‍ മകര സംക്രാന്തി ദിനത്തില്‍ സ്വരാത്മിക സ്‌കൂള്‍ ഓഫ് മ്യൂസിക് യൂടൂബ് ചാനലിലും https://www.youtube.com/@Swarathmikaschoolofmusic ഫേസ് ബുക്ക് പേജിലും https://www.facebook.com/swarathmikaschoolofmusic ആല്‍ബം റിലീസ് ചെയ്തു.
ഓര്‍കസ്‌ട്രേഷന്‍ ശ്രീ അനില്‍ ബോസ് പറവൂര്‍, ഫ്‌ലൂട്ട് വിജയന്‍ ചോറ്റാനിക്കര, റിഥം ശ്രീരാജ്, ഓഡിയോ എഡിറ്റിംഗ് ഷെബിന്‍ (വിന്‍സെന്റ്‌സ് റെക്കോര്‍ഡിംഗ് ഇന്‍ സ്റ്റുഡിയോ), വീഡിയോ ഡയറക്ഷന്‍ അച്ചു രഞ്ചന്‍, വീഡിയോ & എഡിറ്റിംഗ് ശ്രീരാജ് MR എന്നിവര്‍ ആണ് ചെയ്തിരിയ്ക്കുന്നത്. ഈ ആല്‍ബത്തില്‍ മാളികപ്പുറമായി അഭിനയിച്ചിരിക്കുന്നത് അനുലാലിന്റെ മകള്‍ ദേവഗംഗയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here