ഞാൻ വേറൊന്നും ചെയ്തില്ല, ഇത്രേ ചെയ്തൊള്ളു! ചിക്കബല്ലാപൂരീലെ മലമുകളിൽ യുവാവിന്റെ റീൽസ് ഷോ, ഇങ്ങ് വാടാ കുട്ടായെന്ന്  പൊലീസ് മാമൻ

REELS

റീൽസിന്റെ അടക്കം കാഴ്ചക്കാരെ കൂട്ടാൻ ജീവൻ പോലും പണയപ്പെടുത്തി അഭ്യാസ പ്രകടനം നടത്തുക എന്നത് ഇപ്പോഴൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ഇത്തരം അഭ്യാസ പ്രകടനങ്ങൾ മരണത്തിലേക്കടക്കം നയിക്കുന്ന കാഴ്ചകുളും നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ഒരു കളി കാര്യമായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ALSO READ: ഇവൻ പുലിയാണ് കേട്ടോ! വില്പനയിൽ ബസാൾട്ടിനെ മലർത്തിയടിച്ച് കർവ്

മലയുടെ മുകളിൽ കയറി അപകടകരമാം വിധം പുഷ് അപ്പ് എടുത്തുകൊണ്ട് റീൽസ് ചിത്രീകരിച്ച യുവാവിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കർണാടകയിലെ ചിക്കബല്ലാപൂരീലാണ് സംഭവം. ആവലബെട്ട മലമുകളാണ് ഈ സാഹസത്തിനായി ബാഗൽകോട്ട് സ്വദേശിയായ അക്ഷയ് കുമാർ തിരഞ്ഞെടുത്തത്. സാഹസപ്രവർത്തനങ്ങൾ ആശാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇയാളെ കർണാടക പൊലീസ് പൊക്കി. ഒടുക്കം അക്ഷയ് കുമാർ പൊലീസിനോട് ഖേദം പ്രകടിപ്പിക്കുകയും ഇത്തരം അഭ്യാസ പ്രകടനകൾ ഇനി അവർത്തിക്കില്ലെന്നും ഉറപ്പ് നൽകി.

ALSO READ: സൗജന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം; മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്യും

അതേസമയം യുവാവിന്റെ റീൽ വൻ ഹിറ്റായതോടെ മറ്റുള്ളവർ ഇത് അനുകരിച്ച് അപകടത്തെ വിളിച്ചു വരുത്തുമോ എന്ന ആശങ്കയായിരുന്നു പൊലീസ് ഉദ്യോഗസ്ഥരാക്കടക്കം. ഇതോടെ പൊലീസ് മലയിലേക്കുള്ള പ്രവേശനം അടക്കം താൽക്കാലികമായി ഇപ്പോൾ വിലക്കിയിരിക്കുകയാണ്. ഇനിയാരും ഇത്തരം അഭ്യാസ പ്രകടനങ്ങൾ ചെയ്യാൻ ശ്രമിക്കരുതെന്ന കർശന താക്കീതും നൽകിയിട്ടിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News