റെയിൽവേ പാളത്തിൽ റീൽസ് ചിത്രീകരണം ; ദമ്പതികളും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു

സോഷ്യൽ മീഡിയയുടെ കാലം എത്തിയതോടെ ഉയർന്നു വന്ന അപകടമാണ് റീച്ചിന് വേണ്ടി സാഹസിക റീൽസ് ചിത്രീകരണം. അത്തരം സാഹസിക ചിത്രീകരണത്തെ തുടർന്ന് അപകടത്തിൽപെടുന്നതും , മരണം സംഭവിക്കുന്നതും ഇന്ന് ഒരു പതിവ് സംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസവും അത്തരത്തിലുള്ള ഒരു ദാരുണ സംഭവം നടന്നു. ലക്നൗവിലാണ് സംഭവം.

ALSO READ : ഒന്ന് വൈറൽ ആകാൻ നോക്കിയതാ, മുട്ടൻ പണി കൊടുത്ത് മൂർഖൻ സാർ; യുവാവിന് ദാരുണാന്ത്യം

റെയിൽവേ പാളത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയിൽ ട്രെയിനിടിച്ച് മരിച്ചത് ദമ്പതികളും കുഞ്ഞും. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഉമരിയ ഗ്രാമത്തിലാണ് സംഭവം നടന്നത് . സിതാപൂർ സ്വദേശികളായ മൊഹമ്മദ് അഹമ്മദ് (26), ഭാര്യ നജ്‌നീൻ (24), ഇവരുടെ മൂന്ന് വയസുള്ള മകൻ അബ്ദുല്ല എന്നിവരാണ് മരിച്ചത്. ബുധനാഴ്ച 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പാളത്തിൽ വെച്ച് അശ്രദ്ധമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ മൂവരെയും ട്രെയിൽ ഇടിക്കുകയായിരുന്നു. പാസഞ്ചർ ട്രെയിനാണ് ഇവരെ ഇടിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News