പൊലീസ് സ്റ്റേഷനില്‍ റീല്‍സ് ഷൂട്ട്, തകര്‍ത്തഭിനയിക്കുന്നതിനിടയില്‍ കൈയോടെപൊക്കി സീനിയര്‍ ഓഫീസര്‍ ; ക്ലൈമാക്‌സില്‍ വന്‍ ട്വിസ്റ്റ്, വീഡിയോ

Reels On Police station

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പൊലീസ് സ്റ്റേഷനില്‍ വെച്ച് എടുത്ത ഒരു റീല്‍സ് വീഡിയോ ആണ്. മറ്റേതോ ഒരു സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് റീല്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ‘ഭാംഗ് പിലി ഗോരാ നേ’ എന്ന ഗാത്തിനൊപ്പിച്ച് ഒരു വനിതാ പൊലീസ് ഓഫീസറും ഒരു പുരുഷ പൊലീസ് ഓഫീസറും സ്റ്റേഷനില്‍ വച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഇരുവരും നൃത്തം ചെയ്യുന്നതിനിടയില്‍ ഇരുവരെയും സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടികൂടുന്നത് വീഡിയോയില്‍ കാണാം. സീനിയര്‍ പൊലീസ് ഓഫിസര്‍ ആദ്യം വനിതാ പൊലീസ് ഓഫീസറുടെ പുറത്ത് തട്ടി വിളിക്കുന്നു. വിളിച്ചതാരാണെന്ന് തിരിച്ചറിഞ്ഞ വനിതാ പൊലീസ് ഓഫീസര്‍ ഭയത്തോടെ സഹപോലീസ് ഓഫീസറെ വിളിക്കുന്നുണ്ട്.

Also Read : ‘എനിക്ക് നഗ്നചിത്രങ്ങൾ കിട്ടിയില്ല, പിന്നെങ്ങനെ പ്രതികരിക്കും’: യുവാവിന്റെ ആരോപണം നിഷേധിച്ച് നടി രേവതി

പിന്നീട് തന്റെ ഓഫീസറെ കണ്ട് മാറി നിന്ന് സല്യൂട്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം. ഉദ്യോഗസ്ഥ തലത്തിലുള്ള നടപടി ഭയന്ന് നില്‍ക്കുമ്പോള്‍ ഇരുവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സീനിയര്‍ പോലീസ് ഓഫീസറും പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്നു.

ഇത് കണ്ട മറ്റ് രണ്ട് പോലീസ് ഓഫീസേഴ്‌സും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു. രോഹിത് മസ്താന എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ആറ് ദിവസം കൊണ്ട് 11 ലക്ഷം പേരാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News