കൂട്ടുകാരന്റെ പിറന്നാളിന് പോകാന്‍ വെള്ള ഷര്‍ട്ട് നല്‍കിയില്ല; രണ്ടാനമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി 11കാരന്‍

കൂട്ടുകാരന്റെ പിറന്നാളിന് പോകാന്‍ വെള്ളഷര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് രണ്ടാനമ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കി അഞ്ചാം ക്ലാസ്സുകാരന്‍. ആന്ധ്രാ പ്രദേശിലെ ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പതിനൊന്നു വയസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് തന്റെ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോകുന്നതിനായി വെള്ള ഷര്‍ട്ട് എടുത്ത് വയ്ക്കണമെന്ന് കുട്ടി രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അതുചെയ്തില്ല. തുടര്‍ന്ന് രോഷാകുലനായ പതിനൊന്നുകാരന്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു.

ഷര്‍ട്ട് ഒന്നും ധരിക്കാതെ ഒരു ടവ്വല്‍ മാത്രം ധരിച്ചുകൊണ്ടാണ് പതിനൊന്നുകാരന്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുടുംബത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുകയും രണ്ടാനമ്മയായ ലക്ഷ്മിയേയും കുട്ടിയുടെ പിതാവിനെയും വിളിച്ചുവരുത്തി.

കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ലക്ഷ്മി നേരത്തെ കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി പറഞ്ഞു. ലക്ഷ്മിയുടെ മര്‍ദ്ദനമേറ്റ് കുട്ടി ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് കുട്ടിക്ക് പിറന്നാളിന് പോകാന്‍ വെള്ള ഷര്‍ട്ട് നല്‍കാമെന്ന ഉറപ്പിന്മേല്‍ ലക്ഷ്മിയേയും ഭര്‍ത്താവിനെയും പൊലീസ് വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News