ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ഇന്ന് സമാപനം; ടൈംസ്‌ക്വയറില്‍ പൊതു സമ്മേളനം

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് സമാപനമാകുന്നു. ന്യൂയോര്‍ക്ക് സമയം ഞായറാഴ്ച വൈകിട്ട് ടൈംസ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.

ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ബിസിനസ് മീറ്റില്‍ അമേരിക്കയിലെ പ്രമുഖരായ മലയാളി വ്യവസായികളും സ്ഥാപന മേധാവികളും സംരംഭകരും പങ്കെടുത്തു. മുഖ്യമന്ത്രി അമേരിക്കയിലെ മലയാളി വിദ്യാര്‍ഥി സമൂഹവുമായും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി വനിതകളുമായും കൂടിക്കാഴ്ച നടത്തി.

ശനിയാഴ്ച നടന്ന ലോക കേരള സഭാ സമ്മേളന നടപടിക്രമങ്ങളില്‍ നിരവധി പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും അമേരിക്കന്‍ മലയാളി സമൂഹം ഉയര്‍ത്തി. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിങ്ങ്ടണ്‍ ഡിസി സന്ദര്‍ശിക്കും. ക്യൂബ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News