തിരുവനന്തപുരം: ഹാർബർ എഞ്ചിനീയറിംഗ് റിക്രിയേഷൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ -അർദ്ധസർക്കാർ ജീവനക്കാർക്കായി നടത്തിയ ഡിപ്പാർട്ട്മെന്‍റ് പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രജിസ്ട്രേഷൻ വകുപ്പ് കിരീടം നേടി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് മൈതാനത്ത് വെച്ച് നടന്ന ഫൈനലിൽ യൂണിവേഴ്സിറ്റി ഇലവനെയാണ് രജിസ്ട്രേഷൻ വകുപ്പ് പരാജയപ്പെടുത്തിയത്.
വിജയികൾക്കുള്ള ട്രോഫികൾ ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ എം എ മുഹമ്മദ് അൻസാരി വിതരണം ചെയ്തു.
Also Read: മാറ്റങ്ങളുമായി ടീം ഇന്ത്യ; മാറ്റമില്ലാതെ ബാറ്റിങ്ങ് തകർച്ചയും
ഡിപ്പാർട്ട്മെന്‍റ് പ്രീമിയർ ലീഗ് രണ്ടാം സീസണിൽ വിവിധ സർക്കാർ-അർദ്ധസർക്കാർ വകുപ്പുകളിൽനിന്നുള്ള 12 ടീമുകളാണ് മാറ്റുരച്ചത്. ടൂർണമെൻ്റ് മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി ആർ അനിൽ ഉദ്ഘാടനം ചെയ്തു.
Registration Department won the title in the Departmental Premier League Cricket conducted for Govt.Employees under the auspices of Harbor Engineering Recreation Club. Registration Department defeated the University XI in the final held at the Medical College ground last day.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here