മലയാളികൾക്ക് വൈദ്യുതവാഹനങ്ങളോടുള്ള പ്രിയമേറുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. 1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഈവര്‍ഷം മാത്രം 54,703 വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഓരോ വര്‍ഷം പിന്നിടുമ്പോഴും കേരളീയര്‍ക്ക് വൈദ്യുത വാഹനങ്ങളോടുള്ള പ്രിയം കൂടിവരികയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങി ഇലക്ട്രിക് ശ്രേണിയില്‍ എല്ലാ വാഹനങ്ങള്‍ക്കും ആവശ്യകത ഉയരുകയാണ്. ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിക്കുന്നതും സര്‍ക്കാര്‍ ആനുകൂല്യങ്ങളുമാണ് വൈദ്യുതവിഭാഗത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
ALSO READ; വിപണി പിടിക്കാൻ കച്ചകെട്ടിയിറങ്ങി നിസാൻ; വരുന്നു പട്രോൾ
2020-ല്‍ മൊത്തം രജിസ്ട്രേഷനില്‍ 1,368 എണ്ണം മാത്രമായിരുന്നു വൈദ്യുത വാഹനങ്ങള്‍. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുത വാഹന രജിസ്ട്രേഷന്‍ ഈവര്‍ഷം 40 മടങ്ങ് വര്‍ധിച്ചു. ഉയർന്ന ഇന്ധനവിലയും ചെലവുമാണ് പലരെയും ഇലക്‌ട്രിക്കിലേക്ക് ആകർഷിക്കുന്നത്. വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ടുതന്നെ വൈദ്യുത വിഭാഗത്തില്‍ മത്സരം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന കമ്പനികള്‍. ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് 2025-ല്‍ നാല് വൈദ്യുതവാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് അറിയുന്നത്. മഹീന്ദ്രയുടെ എക്‌സ്യുവി ഇ-8 ഈവര്‍ഷം നിരത്തിലെത്തും. ഇരുചക്രവാഹന വിഭാഗത്തില്‍ പുതിയ വൈദ്യുത വാഹനങ്ങളിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടിവിഎസും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here