യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം-ശാസ്ത്രപഥം ഏഴാം പതിപ്പിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വി എച്ച് എസ്‌ സി വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങൾ നൽകാനുള്ള പരിപാടിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം – ശാസ്ത്രപഥം ഏഴാം പതിപ്പ് ആരംഭിച്ചു. മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കി. പൊതുവിദ്യാഭ്യസ വകുപ്പും സമഗ്ര ശിക്ഷ അഭിയാനും കെ-ഡിസ്ക് എന്നിവയും ചേർന്ന് നടപ്പിലാക്കുന്ന പരിപാടിയാണിത്.

ALSO READ: ‘ചെങ്കോലിന് അകമ്പടിയായി രാഷ്ട്രപതിയെ ആനയിച്ചു കൊണ്ട് വരുന്നു, സർദാർ പട്ടേലിനെയാണ് ബിജെപി ഇതിലൂടെ അപമാനിക്കുന്നത്’: ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരള വികസനം സംബന്ധിച്ച രണ്ടാം തലമുറ വികസന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഊന്നൽ നൽകുന്ന ഈ പരിപാടിയിൽ കൃഷി, മൃഗസംരക്ഷണം, ഊർജ്ജം, എന്നിങ്ങനെ 30 വിഷയ മേഖലകളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പതിപ്പിൽ ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും 10,000 ലേറെ ആശയങ്ങൾ സമർപ്പിക്കപ്പെടുകയുമുണ്ടായി. എല്ലാ വിദ്യാർത്ഥികളും ഈ അവസരം മികച്ച രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കും നിങ്ങളുടെ മൂല്യവത്തായ സംഭാവനകൾ അർപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കോഴിക്കോട് എൻഐടിയിൽ കരാർ തൊഴിലാളികളെ പിരിച്ച് വിട്ട സംഭവം; വിജയം കണ്ട് തൊഴിലാളി സമരം

മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം – ശാസ്ത്രപഥം ഏഴാം പതിപ്പിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വി എച് എസ്സ് സി വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങൾ നൽകാൻ പൊതുവിദ്യാഭ്യസ വകുപ്പ്, സമഗ്രശിക്ഷ കേരളം (എസ് എസ് കെ ), കേരള ഡെവലപ്പ്മെന്റ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) എന്നിവ സംയുക്തമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം – ശാസ്ത്രപഥം. കേരള വികസനം സംബന്ധിച്ച രണ്ടാം തലമുറ വികസന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഊന്നൽ നൽകുന്ന ഈ പരിപാടിയിൽ കൃഷി, മൃഗസംരക്ഷണം, ഊർജ്ജം, എന്നിങ്ങനെ 30 വിഷയമേഖലകളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കും. വൈ ഐ പി-ശാസ്ത്രപഥം പരിപാടിയിൽ വർഷം തോറും വർദ്ധിച്ച വിദ്യാർഥി പങ്കാളിത്തമാണ് കണ്ടുവരുന്നത്. കഴിഞ്ഞ പതിപ്പിൽ ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും 10,000 ലേറെ ആശയങ്ങൾ സമർപ്പിക്കപ്പെടുകയുമുണ്ടായി. എല്ലാ വിദ്യാർത്ഥികളും ഈ അവസരം മികച്ച രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണം. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കും നിങ്ങളുടെ മൂല്യവത്തായ സംഭാവനകൾ അർപ്പിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News