ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഫുഡ് ഡെലിവറികൾക്കും ആമസോൺ,ഫ്ളിപ്കാർട്ട് സേവനങ്ങൾക്കും നിയന്ത്രണം

ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫുഡ് ഡെലിവറികൾക്കും ആമസോൺ ,ഫ്ളിപ്കാർട്ട് സേവനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി ഡൽഹി പൊലീസ്. സെപ്റ്റംബർ 8 മുതൽ 10 വരെയാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ചില മെട്രോ സ്റ്റേഷനുകളും തലസ്ഥാനത്തെ കേന്ദ്ര സർക്കാർ ഓഫീസുകളും അടച്ചിടും.

also read :വ്യാജ ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡിയും നിർമ്മിച്ചു; രണ്ടു പേര്‍ ഗുജറാത്തില്‍ അറസ്റ്റിൽ

സെപ്റ്റംബർ 8 മുതൽ 10 വരെ ജി 20 ഉച്ചകോടി അവസാനിക്കുന്നത് വരെ ക്‌ളൗഡ്‌ കിച്ചനും ഫുഡ് ഡെലിവറി സംവിധാനങ്ങളും അനുവദിക്കാനാവില്ലെന്നും ആമസോൺ ,ഫ്ലിപ്കാർട്ട് തുടങ്ങിയ ഇന്റർനെറ്റ് ഡെലിവറി സംവിധനങ്ങൾക്കും പ്രവർത്തിക്കുവാൻ അനുവാദമില്ലെന്നും സ്പെഷ്യൽ പൊലീസ് കമ്മീഷണർ(ട്രാഫിക്) എസ് എസ് യാദവ് അറിയിച്ചു. അതേസമയം ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് മരുന്നുകളും അവശ്യവസ്തുക്കളും എടുക്കാം.

also read :കൊല്ലത്ത് ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ചു; ഭർത്താവ് തൂങ്ങിമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News