ഒമാനിൽ പ്രകൃതി ദത്ത ഔഷധങ്ങളുടെ വിൽപനക്ക്കർശന നിയന്ത്രണം

ഒമാനിൽ പ്രകൃതി ദത്ത ഔഷധങ്ങൾ വിൽപന നടത്തുന്നതിൽ കർശന നിയന്ത്രണം.
ഒറ്റമൂലികളും പച്ച മരുന്നുകളും അടക്കമുള്ള പ്രകൃതി ദത്ത ഔഷധങ്ങൾ വിൽക്കുന്നതിനാണ് നിയന്ത്രണം . അതേസമയം ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും അംഗീകാരം നേടിയ പ്രകൃതി ദത്ത ഔഷധങ്ങൾ വിൽപന നടത്തുന്നതിൽ നിയന്ത്രണമില്ല. ഗുളികകൾ, ഓയിൻമെന്റുകൾ, ദ്രവ, ഘന, പൊടി രൂപത്തിലോ ഉള്ള എല്ല ഇനം ഔഷധ വസ്‍തുക്കള്‍ വിൽക്കുന്നതിനുമാണ് നിയന്ത്രണം.

ALSO READ:യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ തട്ടിപ്പ്‌; കേസ്‌ പത്തനംതിട്ടയ്‌ക്ക്‌ മാറ്റും

ഇതേ തുടർന്ന് ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും കടകളിലും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. അംഗീകാരമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്നതിനും പരസ്യം നൽകുന്നതിനും നിയമം ബാധകമാണ്. ഒമാൻ ആരോഗ്യ മന്ത്രലയത്തിന്റെ അംഗീകാരമില്ലാതെ പരസ്യങ്ങൾ നൽകാനും പാടില്ല. നിയമം ലംഘിക്കുന്നവർ 50 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ നൽകേണ്ടി വരും.

പല സ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്ത ഇത്തരം മരുന്നുകൾ പിടിച്ചെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 2015 മുതൽ ഇത്തരം ഉൽപനങ്ങൾക്ക് ഒമാനിൽ നിയന്ത്രണം നിലവിലുണ്ട്.

ALSO READ: മുൻ വിൻഡീസ് താരം ജോ സോളമൻ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News