വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമെന്ന് കലക്ടർ

vilangad landslide

വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു പോവുകയാണെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്‌. ദുരന്തബാധിതരുടെ കൃത്യമായ പട്ടിക ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നും നിലവിൽ 30 ഓളം കുടുംബങ്ങൾക്ക് തൊഴിൽപരമായ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 30 ന് അർദ്ധരാത്രിയാണ് വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായത്. വിവിധ ഇടങ്ങളിലായി ഒരു രാത്രി മാത്രം 70ലധികം ഉരുളുകളാണ് പൊട്ടിയത്. പ്രാഥമിക കണക്കുപ്രകാരം 130 കുടുംബങ്ങളിൽ നിന്നായി 450ലധികം പേരാണ് ദുരിതബാധിതരായി മാറിയത്.

Also Read: കെഎസ്ആര്‍ടിസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എസി ബസിന്റെ ആദ്യ സര്‍വീസ് ; യാത്ര ചെയ്ത് മന്ത്രിയും കുടുംബവും

പ്രദേശത്തെ പുനരധിവാസ നടപടികൾ ഊർജ്ജിതമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ചിരുന്നു. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച അവലോകനയോഗവും നടത്തിയിരുന്നു. ദുരന്തബാധിതരുടെ കൃത്യമായ പട്ടിക ഈ മാസം അവസാനത്തോടെ ലഭിക്കും. മൂന്ന് പട്ടികകൾ നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. അവ പഞ്ചായത്തുകളുടെ സ്ഥിരീകരണത്തിനായി അയച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ പ്രദേശത്തെ സാങ്കേതിക വിലയിരുത്തൽ അന്തിമഘട്ടത്തിലാണ്. എൻ.ഐ.ടി റിപ്പോർട്ടും ഈ മാസം അവസാനത്തോടെ ലഭിക്കും തുടർന്ന് റിപ്പോർട്ടുകൾ അനുസരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News