ആറ്റിങ്ങൽ ഇരട്ടക്കൊല, ജിഷ വധക്കേസ് എന്നീ കേസുകളിലെ പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ,നീനോ മാത്യു ,ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ പശ്ചാത്തലമാണ് പരിശോധിക്കുന്നത്. പ്രതികളുടെ വധശിക്ഷ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
2014 ലാണ് നിനോ മാത്യു ,തന്റെ പെൺ സുഹൃത്തിന്റെ ഭർതൃമാതാവിനെയും 3 വയസ്സുകാരി കുഞ്ഞിനെയും കൊലപ്പെടുത്തിയത്. 2016ലായിരുന്നു എറണാകുളത്ത് നിയമ വിദ്യാർത്ഥിനി ജിഷ പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം. ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നത് പരിശോധിക്കും. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരടങ്ങിയ പ്രൊജക്ട് 39 ടീമാണ് പoനം നടത്തി മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. രണ്ട് മാനസികാരോഗ്യ വിദഗ്ധരെ കൊണ്ട് പ്രതികളുടെ മാനസിക നിലയും പരിശോധിക്കണം. നിലവിൽ ജയിലിലിലെ പെരുമാറ്റ രീതി ഉൾപ്പടെ ജയിൽ ഡി.ജി പി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ സാമൂഹിക പശ്ചാത്തലമടക്കം പരിശോധിക്കാൻ ഡിവിഷൻ ബഞ്ച് ഉത്തരവുണ്ടാകുന്നത്.
മുദ്രവെച്ച കവറിൽ സമർപ്പിക്കുന്ന ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും വധശിക്ഷയിലിളവ് നൽകുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here