സൂപ്പർ ഗെറ്റപ്പിൽ രജനികാന്ത്; വമ്പൻ അപ്ഡേറ്റുമായി ‘തലൈവർ 171’

രജനികാന്ത് നായകനായ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത് വിട്ട് സംവിധായകൻ ലോകേഷ് കനകരാജ്. തലൈവര്‍ 171 എന്ന് അറിയപ്പെടുന്ന ചിത്രത്തിന്റെ പേര് ഏപ്രില്‍ 22ന് പ്രഖ്യാപിക്കുമെന്നാണ് ലോകേഷ് കനകരാജ് , സൺ പിക്ചേഴ്സ് എന്നീ സോഷ്യൽമീഡിയ പേജുകളിൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ALSO READ: ‘വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ’, കുറിപ്പ് പങ്കുവെച്ച് ജയസൂര്യ

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.സ്വർണനിറമുള്ള ഫ്രെയിമുള്ള ​ഗ്ലാസ് ധരിച്ചിരിക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. ചുരുട്ടിപ്പിടിച്ച രണ്ട് കൈകളും വിലങ്ങെന്നപോലെ സ്വർണവാച്ചുകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നതായും പോസ്റ്ററിൽ കാണാം.കുറച്ച് നാളായി ചിത്രത്തിന്റെ യാതൊരുവിധ അപ്ഡേറ്റുകളും ചിത്രത്തിന്റേതായി ഇല്ലായിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്.

ALSO READ: നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News