ഇന്ത്യ ജയിച്ചാൽ ബീച്ചിലൂടെ ന​ഗ്നയായി ഓടും, നടിയുടെ പ്രഖ്യാപനത്തിനെതിരെ വിമർശനം

ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ വിശാഖപട്ടണം ബീച്ചിലൂടെ താൻ ന​ഗ്നയായി ഓടുമെന്ന തെലുങ്കു നടി രേഖ ഭോജിന്റെ പ്രഖ്യാപനത്തിനെതിരെ വിമർശനം. ചീപ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് രേഖ ഇങ്ങനെ ചെയ്യുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം രേഖയുടെ പോസ്റ്റ് വന്നതിനു പിന്നാലെ ഉയരുന്ന വിമർശനം.

ALSO READ:ആലുവയിലെ അഞ്ചു വയസുകാരിയുടെ കുടുംബത്തിന് വീട് വാടകയ്ക്ക് എടുത്തു നൽകാമെന്ന് പറഞ്ഞ് മുനീർ 20,000 രൂപ വാങ്ങി

അതേസമയം വിമർശനം ഉയർന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി രേഖ തന്നെ
രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ ടീമിനോടുള്ള തന്റെ ആരാധനയും ഇഷ്ടവും പ്രകടിപ്പിക്കാനാണ് താൻ നോക്കിയതെന്നായിരുന്നു നടി പറഞ്ഞത്. എന്നാൽ ഇതിനെതിരെയും വിമർശനം ഉയർന്നിരുന്നു.

ALSO READ: നവകേരള സദസിനായി ഒരുങ്ങി തളിപ്പറമ്പിലെ വിദ്യാർത്ഥികൾ; വീഡിയോ

അതേസമയം, വരുന്ന ഞായറാഴ്ചയാണ് ലോകകപ്പ് അന്തിമ പോരാട്ടം നടന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് പോരാട്ടം നടക്കുക. മത്സരം കാണാൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിൽ എത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ന്യൂസിലന്‍ഡിനെ തോൽപിച്ച് ഇന്ത്യ ഫൈനലിൽ എത്തിയപ്പോൾ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് വീഴ്ത്തി ഓസ്ട്രേലിയയും ഫൈനല്‍ യോഗ്യത നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News