2025ന്റെ ആരംഭത്തിലേ വമ്പന്‍ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്‌കിന്ധാ കാണ്ഡം’ത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന ‘രേഖാചിത്രം’ ജനുവരി 9ന് തിയറ്ററുകളിലെത്തും.
ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. അനശ്വര രാജനാണ് നായിക. 2024ല്‍ ‘തലവന്‍’, ‘അഡിയോസ് അമിഗോ’, ‘ലെവല്‍ ക്രോസ്’, ‘കിഷ്‌കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് അലിയുടെ അടുത്ത ബെഞ്ച് മാര്‍ക്കായിരിക്കും ‘രേഖാചിത്രം’ എന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സെന്‍സറിംങ് കഴിഞ്ഞ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
Also Read : ചോരുന്ന സിനിമകൾ; സൂക്ഷമദർശിനി മുതൽ മാർക്കോയുടെ വരെ എച്ച് ഡി പ്രിന്റുകള്‍ ഫോണിൽ
2024ല്‍ ‘തലവന്‍’നില്‍ കാര്‍ത്തിക് എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. 2025ല്‍ ‘രേഖാചിത്രം’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പോലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ വീണ്ടും ആകാംക്ഷയിലാഴ്ത്തിയിരിക്കുകയാണ്. ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയാണെന്ന് ആസിഫ് അലി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന്റെ പ്രമേയം അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.
മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെതായ് ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളും ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവയും വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവന്‍ ചാക്കടത്ത്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വിഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്‌സ് സൂപ്പര്‍വൈസര്‍സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here