വന്‍ പ്രതീക്ഷകളോടെ ‘രേഖാചിത്രം’ നാളെ മുതല്‍

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ നാളെ പ്രദര്‍ശനത്തിനെത്തുന്നു. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയപ്പോള്‍, ചിത്രത്തെ കുറിച്ച് ഒരു പ്രമുഖ ചാനലില്‍ ആസിഫ് അലി പറഞ്ഞ വാക്കുകളാണിപ്പോള്‍ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ കണ്ട് മറന്ന ഒരു സിനിമയുടെ പരിവര്‍ത്തനമാണ് ‘രേഖാചിത്രം’ എന്നാണ് ആസിഫ് അലി പറയുന്നത്. അതോടൊപ്പം ഇതൊരു ഇന്‍വെസ്റ്റി?ഗേഷന്‍ ത്രില്ലറല്ല ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയാണെന്നും ആസിഫ് അലി പറയുന്നുണ്ട്.

‘രേഖാചിത്രം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങള്‍ കൊണ്ടാണെന്ന് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ പറഞ്ഞു. ചിത്രത്തില്‍ 115 അഭിനേതാക്കളുണ്ടായിരുന്നു. ഇവരില്‍ പലരും ആദ്യമായി അഭിനയിക്കുന്നവരാണ്. ആദ്യം ഈ സിനിമയുടെ കഥ പറയുമ്പോള്‍ ഒരുപാട് ബഡ്ജറ്റ് വരുന്ന രീതിയിലാണ് ആലോചിച്ചത്. പക്ഷെ ഒരു പോയിന്റ് എത്തിയപ്പോള്‍ അങ്ങനെ എടുക്കാന്‍ കഴിയില്ല എന്നെനിക്ക് തോന്നി. പിന്നീടാണ് മറ്റൊരു രീതിയില്‍ ആലോചിച്ചത്. പഴയ കാലഘട്ടം വരുന്ന ഭാഗങ്ങളില്‍ കുറച്ചധികം ഇന്‍വെസ്റ്റ് ചെയ്തതിന് ശേഷം അപ്പുറത്തുള്ള മറ്റ് ഭാഗങ്ങളില്‍ അതിനെ ബാലന്‍സ് ചെയ്യുക എന്നതായിരുന്നു പ്ലാന്‍. ആ രീതിയില്‍ എങ്ങനെ ഒരു മലയാളം സിനിമ ചെയ്യുന്നതുപോലെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാം എന്ന ആലോചന മുന്‍പേ ഉണ്ടായി. അങ്ങനെയാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. പഴയ കാലഘട്ടം കാണിക്കുന്ന സീനുകള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ സമയമെടുത്ത് ഷൂട്ട് ചെയ്തിരിക്കുന്നതുമെന്നും സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ പറഞ്ഞു. മമ്മൂക്കയെ കുറിച്ചുള്ള ഒരു സര്‍പ്രൈസ് സിനിമയിലുണ്ടെന്നും ജോഫിന്‍ രേഖപ്പെടുത്തി.

‘രേഖാചിത്രം’ എന്ന സിനിമയ്ക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ‘മമ്മൂക്കയോട് സിനിമയുടെ കഥ പറയുന്ന സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. മമ്മൂക്കയുടെ ചില ഇന്‍പുട്ടുകള്‍ രേഖാചിത്രം സിനിമയിലുണ്ട്. ഏത് രീതിയില്‍ വേണം എന്നുള്ള തരത്തില്‍ മമ്മൂക്ക അഭിപ്രായം പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങള്‍ ആ രീതിയില്‍ വേണ്ട എന്ന തരത്തില്‍ തിരുത്തിയിട്ടുണ്ട്. അതെല്ലാം സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. എന്തായിരിക്കും മമ്മൂക്ക പറഞ്ഞിട്ടുണ്ടാകുക എന്ന് സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും…’ എന്ന് വേണു കുന്നപ്പിള്ളി രേഖപ്പെടുത്തി.

Also Read : ഹണിറോസിന്‍റെ പോരാട്ടത്തിന് പിന്തുണയുമായി ഫെഫ്ക; ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് ഉടൻ

മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് രേഖാചിത്രത്തിലെ മറ്റ്.

ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവന്‍ ചാക്കടത്ത്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വിഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്‌സ് സൂപ്പര്‍വൈസര്‍സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News