അണ്‍സ്റ്റോപ്പബിള്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിച്ച് ‘രേഖാചിത്രം’; ഹിറ്റ് പതിവാക്കി കാവ്യ ഫിലിം കമ്പനി

rekhachithram-movie

ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച ‘രേഖാചിത്രം’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ആസിഫ് അലി നായകനായും അനശ്വര രാജന്‍ നായികയായും വേഷമിട്ട ചിത്രം ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്തത്. ജനുവരി 9ന് റിലീസ് ചെയ്ത ഈ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ മൂന്നാംദിനം പിന്നിടുമ്പോള്‍ അണ്‍സ്റ്റോപബിള്‍ ബ്ലോക്ക്ബസ്റ്ററിലേക്കാണ് കുതിച്ചിരിക്കുന്നത്. 135.31K ടിക്കറ്റുകളാണ് 24 മണിക്കൂറിനുള്ളില്‍ വിറ്റുപോയത്. കേരളത്തില്‍ 1,000ത്തിലധികം ഷോകളിലാണിപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 2019-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രം ‘ആഫ്റ്റര്‍ മിഡ്‌നൈറ്റ്’ലൂടെ നിര്‍മാണത്തിന് തുടക്കമിട്ട കാവ്യ ഫിലിം കമ്പനിയുടെ ഏഴാമത്തെ സിനിമയാണ് ‘രേഖാചിത്രം’.

Read Also: ഗെയിം ചെയ്ഞ്ചര്‍ കലക്ഷന്‍ വ്യാജമോ? ചിത്രത്തിന്റെ ടീമിനെതിരെ വിമര്‍ശനം

രേഖാചിത്രം ഒരു ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി കാറ്റഗറിയില്‍ വരുന്ന സിനിമയാണെന്ന് ആസിഫ് അലി നേരത്തേ പറഞ്ഞിരുന്നു. ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ആയതുകൊണ്ടുതന്നെ ചിത്രത്തിന്റെ തിരക്കഥ വളരെ കെട്ടുറപ്പോടെ പണിതുയര്‍ത്തിയിട്ടുണ്ട്. വലിയ ട്വിസ്റ്റോ സസ്‌പെന്‍സോ ഇല്ലെങ്കിലും പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കാനും എന്‍ഗേജിങ്ങാക്കി നിര്‍ത്താനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. സാങ്കേതികവശങ്ങളും പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിലും അന്യഭാഷകളിലുമായി ഒരുപാട് പൊലീസ് ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു സമീപനത്തോടെ വീക്ഷിക്കുന്ന ചിത്രം മലയാളത്തില്‍ ഇതാദ്യമായാണ്. പ്രേക്ഷകരില്‍ നിന്നും ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

പൊലീസ് വേഷത്തില്‍ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, ഉണ്ണിലാലു, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് ചെയ്തത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.

ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവന്‍ ചാക്കടത്ത്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വിഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്‌സ് സൂപ്പര്‍വൈസേ‍ഴ്സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മടം, ഡിസൈന്‍: യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News