അരുണിന്റേത് ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ ; കൊലപാതകം പെൺകുട്ടിയുടെ മുന്നിൽ വെച്ച്

Crime

കൊല്ലത്ത് പത്തൊൻപത് വയസ്സുള്ള യുവാവിനെ പെൺസുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊന്നത് ദുരഭിമാനക്കൊലയെന്ന് കുടുംബം. ഇരവിപുരം സ്വദേശിയായ അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നും അരുണിന്റെ ബന്ധുക്കൾ. പൊലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ അച്ഛൻ പ്രസാദിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇരവിപുരം സ്വദേശികളായ 18 വയസ്സുള്ള പെൺകുട്ടിയും 19 കാരനായ അരുണും തമ്മിലുള്ള പ്രണയം പെൺകുട്ടിയുടെ അച്ഛൻ പ്രസാദ് എതിർത്തിരുന്നു.

Also Read; മൊബൈല്‍ എടുത്തത് അമ്മ ചോദ്യംചെയ്തു; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

കുരീപ്പുഴ ഇരട്ടക്കടയിലെ പ്രസാദിന്റെ ബന്ധുവീട്ടിലെത്തിയ അരുണിനെ പെൺകുട്ടിയുടെ മുന്നിലിട്ടാണ് പ്രസാദ് കുത്തിയത്. അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന് അരുണിന്റെ വീട്ടുകാർ പറയുന്നു. അരുണിനൊപ്പം ഉണ്ടായിരുന്ന ആൾഡ്രിനെയും പ്രതി പ്രസാദ് കൊല്ലാൻ ശ്രമിച്ചു. അരുണിനെ അന്വേഷിച്ച് പ്രസാദ് ഇന്നലെ വൈകിട്ട് വീട്ടിലെത്തിയിരുന്നതായി അരുണിന്റെ അച്ഛനും സഹോദരനും പറഞ്ഞു.

Also Read; മദ്യപിച്ച് മറീന ബേ സാന്‍ഡ്‌സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി; ഇന്ത്യന്‍ തൊഴിലാളിക്ക് കിട്ടിയത് എട്ടിന്റെ പണി

പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി വന്നതും, പ്രസാദിന്റെ ഭീഷണിയും ഉൾപ്പെടെ നിരവധി പരാതികൾ വന്നപ്പോൾ ഇരവിപുരം പൊലീസ് പലപ്രാവശ്യം ഇടപെട്ടു. വിദേശത്ത് ജോലിക്ക് പോയ അരുണിനെ ജീവിക്കാൻ അനുവദിച്ചില്ലെന്നും വീട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങുകയായിരുന്നു.

News summary; Relative’s reaction on Arun’s murder in Kollam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News