ഒൻപതുവയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുട്ടിയുടെ അച്ഛൻ അടിച്ചുകൊന്നു

crime

ഒൻപത് വയസുകാരനെ പീഡിപ്പിച്ച ബന്ധുവിനെ കുട്ടിയുടെ പിതാവ് അടിച്ചുകൊന്നു. മധുരയിലാണ് സംഭവമുണ്ടായത്. ദീപാവലി ആഘോഷിക്കാൻ എത്തിയ ബന്ധുവായ 28-കാരനാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അച്ഛൻ ഇത് കാണുകയും കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു.

Also Read; പാലക്കാട് ഹോട്ടല്‍ പരിശോധന; ബിജെപിയും കോണ്‍ഗ്രസും കള്ളപ്പണം ഒഴുക്കുന്നു, അന്വേഷണം വേണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

തിരികെ സംസാരിക്കാനായി യുവാവിന്റെ അടുത്തേക്കെത്തുകയും, തുടർന്ന് വാക്കേറ്റമുണ്ടാകുകയുമായിരുന്നു. ഇത് സംഘട്ടനത്തിൽ കലാശിച്ചു. ഇയാൾ അടിയേറ്റ് വീണതിനെത്തുടർന്ന് കുട്ടിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പൊലീസെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Also Read; കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

ഇനിയും ഇതൊക്കെത്തന്നെ ചെയ്യുമെന്ന് യുവാവ് പറഞ്ഞെന്നും, ഇതുകേട്ട് നിയന്ത്രണംവിട്ട് അടിക്കുകയും ചെയ്തതാണെന്ന് കുട്ടിയുടെ അച്ഛന്‍ പൊലീസിനോടു പറഞ്ഞത്. കൊലക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. കൂലിവേലക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. സൈക്കിള്‍റിക്ഷ ഓടിക്കുന്ന ജോലിയാണ് പ്രതിയുടേത്.

News summary; The relative who molested the nine-year-old boy was beaten to death by the boy’s father

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News