പെണ്‍സുഹൃത്തിനെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

പെണ്‍സുഹൃത്തിനെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ കസ്യ പോലീസ് സ്റ്റേഷന് പരിധിയിലെ പരസ്ഖാഡ് ഗ്രാമത്തിലാണ് സംഭവം.

പെണ്‍സുഹൃത്തും ആണ്‍സുഹൃത്തും രാത്രിയില്‍ പരസ്പരം കാണാനെത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അമ്മാവനും സഹോദരനും ചേര്‍ന്ന് ഇരുവരെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Also Read : ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് : മു​സ്ലിം ലീ​ഗ് ഒ​ളി​ച്ചു ക​ളി​ക്കു​ന്ന​ത് ഇ.​ഡി​യെ പേ​ടി​ച്ചെന്ന് ​ഐ.​എ​ൻ.​എ​ൽ

ഇരുവരം ബന്ധുക്കളോടും നാട്ടുകാരോടും മാപ്പ് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഇതുമാത്രമല്ല പെണ്‍കുട്ടിയുടെ മുടിയും വെട്ടിമാറ്റി. ചിലര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി.

സംഭവത്തില്‍ പൊലീസ് കേസ് എടുക്കുകയും നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ അമ്മാവന്മാരായ ത്രിലോകി, അനില്‍, സഹോദരന്‍ സൂരജ് എന്നിവരും ഉള്‍പ്പെടുന്നു.

കാമുകന്‍മാരെ അനധികൃതമായി കെട്ടിയിട്ട് മര്‍ദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇവര്‍ക്കെതിരെ പോലീസ് നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News