മൃതദേഹം ജോയിയുടേതുതന്നെയെന്ന് ബന്ധുക്കൾ; പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ നിന്ന് ലഭിച്ച മൃതദേഹം എൻ ജോയിയുടേത് തന്നെയെന്ന് ഔദ്യോഗികമായി ബന്ധുക്കൾ എത്തി സ്ഥിരീകരിച്ചു. കൂടെ ജോലി ചെയ്തിരുന്നവരും വാർഡ് മെമ്പറും മൃതദേഹം ലഭിച്ചതും ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Also read:സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂർ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News