​കുവൈറ്റ് തീപിടിത്തം;പരുക്കേറ്റ ജീവനക്കാരുടെ ബന്ധുക്കൾ കുവൈറ്റിലെത്തും

മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച കുവൈറ്റിൽ എത്തിക്കുമെന്ന് എൻ.ബി.ടി.സി ​കമ്പനി അധികൃതർ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച, പരിക്കേറ്റ ജീവനക്കാരുടെ പത്ത് ബന്ധുക്കൾ കുവൈത്തിലെത്തു​മെന്നു എച്ച്​ . ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.

ALSO READ:പെട്രോൾ പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം

ഇവർക്കുള്ള സന്ദർശക വിസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഭക്ഷണ-താമസ സൗകര്യം, യാത്രാ ചെയ്യാനുള്ള വാഹനം എന്നീ സൗകര്യങ്ങൾ ഒരുക്കിയതായും ​കമ്പനി അധികൃതർ അറിയിച്ചു.അപകടം നടന്നയുടനെ 61 ജീവക്കാരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അവരിൽ 53 ജീവനക്കാർ സുഖം പ്രാപിച്ച ശേഷം ഇതുവരെ ഡിസ്ച്ചാർജ് ചെയ്തിട്ടുണ്ട്.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 3 പേരുൾപ്പെടെ നിലവിൽ 8 ജീവക്കാരാണ് ആശുപത്രിയിൽ ഉള്ളത്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി സ്വദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയു​ണ്ടെന്നു കമ്പനി അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ മരണപ്പെട്ട ബീഹാർ സ്വദേശിയെന്ന് സംശയിക്കുന്ന ജീവനക്കാര​ന്റെ സഹോദരനെയും ഞായറാഴ്ച്ച കുവൈറ്റിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻ.ബി.ടി.സി അധികൃതർ.​ഈ സഹോദരൻ എത്തിയ ഉടനെ ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലൂടെ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാമെന്നും, എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എൻ.ബി.ടി.സി മാനേജ്മെൻറ്റ് അറിയിച്ചു.

ALSO READ:യു ഡി എഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിൽ നടന്നത് 150 കോടി രൂപയുടെ വന്‍കൊള്ള; പ്രതിഷേധവുമായി ഡി വൈ എഫ് ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News