ഇത് തന്റെ സഹോദരി അല്ല, ശവപ്പെട്ടി തുറന്ന ബന്ധുക്കൾ കണ്ടത് മറ്റൊരു സ്ത്രീയുടെ മൃതദേഹം

സ്ത്രീയുടെ ശവസംസ്കാരച്ചടങ്ങിനിടെ ശവപ്പെട്ടി തുറന്ന ബന്ധുക്കൾ കണ്ടത് മറ്റൊരു സ്ത്രീയുടെ മൃതദേഹം. മിസിസിപ്പിയിൽ മേരി ജീൻ റോബിൻസൺ എന്ന സ്ത്രീയുടെ ശവ സംസ്കാര ചടങ്ങിനിടെയാണ് സംഭവം. അന്ത്യയാത്ര പറയുന്നതിന് വേണ്ടി എത്തിയ സഹോദരി ജോർജ്ജിയ റോബിൻസൺ ആണ് ശവപെട്ടിക്കുള്ളിൽ കിടക്കുന്നത് മേരി ജീൻ അല്ല എന്ന് തിരിച്ചറിയുന്നത്.

ALSO READ:റോബിൻ ബസിലെ യാത്രക്കാരെ കേരളത്തിലേക്ക് എത്തിക്കും

ഫ്യൂണറൽ ഹോമിലെത്തിയ അവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. എല്ലാത്തിലും ഒപ്പിട്ട് നൽകി. പിന്നീട്, മൃതദേഹം കാണാനായി പോയപ്പോഴാണ് അത് മേരി ജീൻ റോബിൻസൺmissisippi അല്ലെന്ന് തിരിച്ചറിഞ്ഞത് എന്നാണ് ജോർജ്ജിയ റോബിൻസൺ പറയുന്നത്. അന്ത്യയാത്രയിൽ മേരി ജീനിനെ അണിയിക്കാൻ വാങ്ങി നൽകിയിരുന്ന ആഭരണങ്ങളും വസ്ത്രവും തന്നെയാണ് ആ ശവപെട്ടിയിലുണ്ടായിരുന്ന മൃതദേഹത്തിലുണ്ടായിരുന്നത്. എന്നാൽ, അത് മേരി ജീൻ ആയിരുന്നില്ല. ഇക്കാര്യം പീപ്പിൾസ് ഫ്യൂണറൽ ഹോമിന്റെ ഡയറക്ടറോട് സംസാരിച്ചെങ്കിലും അവർ അത് കേൾക്കാൻ പോലും തയ്യാറായില്ല.ഫ്യൂണറൽ ഹോമിലെ ജോലിക്കാർക്ക് മൃതദേഹം മാറിപ്പോയതാണ് കാരണം.

ALSO READ: ‘ഫ്ലോറിഡയിൽ ആകാശം രണ്ടായി പിളർന്നു’; കാരണം അന്വേഷിച്ച് സോഷ്യൽമീഡിയ

അവസാനം ഫ്യൂണറൽ ഹോം പുതിയ വസ്ത്രങ്ങളും മറ്റും മേരി ജീനിന്റെ മൃതദേഹത്തിൽ ധരിപ്പിച്ചു.മറ്റേ മൃതദേഹത്തിൽ ധരിപ്പിച്ച ഒന്നും മേരി ജീന്റെ ദേഹത്ത് ധരിപ്പിക്കരുത് എന്ന് ജോർജ്ജിയയും കുടുംബവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശവപ്പെട്ടിയുടെ കാര്യത്തിൽ മാറ്റമില്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News