തിരുവനന്തപുരത്ത് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം കുണ്ടമന്‍കടവില്‍ യുവതി മരിച്ച സംഭവം കൊലപാതകം എന്ന് ബന്ധുക്കള്‍. ഭര്‍ത്താവ് പ്രശാന്ത് നേരത്തെയും സ്ത്രീധനത്തിന്റെ പേരില്‍ വിദ്യയെ മര്‍ദ്ദിച്ചിരുന്നു എന്നാണ് ആരോപണം. ഭര്‍ത്താവ് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് വിദ്യയെ കുണ്ടമന്‍കടവിലെ വാടകവീട്ടില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് പ്രശാന്തും മൂത്ത മകനുമാണ് അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. ഇളയമകനെ കൊണ്ടുവിടാന്‍ വിദ്യയുടെ അച്ഛന്‍ ഗോപന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ചോരവാര്‍ന്ന നിലയില്‍ വിദ്യയെ കാണുന്നത്. ശുചിമുറിയില്‍ വീണതാണന്നും ആംബുലന്‍സിനായി കാത്തിരിക്കുകയാണെന്നുമാണ് പ്രശാന്ത് അച്ഛനോട് പറഞ്ഞത്. എന്നാല്‍ വിദ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Also Read: ‘ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടും’; പട്‌നയില്‍ ഒന്നിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

രണ്ട് മാസം മുന്‍പാണ് വിദ്യയും ഭര്‍ത്താവും രണ്ട് മക്കളും മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പ്രശാന്ത് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് വിദ്യയെ നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നു എന്ന് അച്ഛന്‍ പറഞ്ഞു . കൂടാതെ ഉച്ചമുതല്‍ വിദ്യയുടെ ഫോണില്‍ വിളിച്ചിട്ടും ആരും ഫോണ്‍ എടുത്തിരുന്നുമില്ല. ഇതാണ് വിദ്യയുടെ മരണം കൊലപാതകമാണോ എന്ന സംശയത്തിലേക്ക് ബന്ധുക്കളെ നയിക്കാന്‍ കാരണം.

ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ശുചിമുറിയില്‍ കാല് തെന്നി വീണു എന്നാണ് പ്രശാന്തിന്റെ മൊഴി.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമെ വിദ്യക്ക് മര്‍ദ്ദനമേറ്റോ എന്നത് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കൂ . അത് വരെ ഭര്‍ത്താവ് പ്രശാന്ത് പോലിസ് കസ്റ്റഡിയില്‍ തുടരും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി വിദ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News