പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവർക്ക് മറ്റൊരു സന്തോഷ വാർത്ത; നസ്‌ലന്റെ ‘ഐ ആം കാതലൻ’ എത്തുന്നു

പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. നസ്‌ലൻ പ്രധാന വേഷത്തിലെത്തുന്ന ‘ഐ ആം കാതലൻ’ തിയേറ്ററുകളിൽ എത്തുന്ന തീയതി പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആഗസ്റ്റ് ഒന്നിന് ആണ് ചിത്രം എത്തുക എന്നാണ് പുറത്തുവിട്ട പുതിയ പോസ്റ്റർ വ്യക്തമാക്കുന്നത്.

ALSO READ: പൊതുമാപ്പ് കാലാവധി അവസാനിച്ചു; നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ തുടരുന്നു

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ്. പുതുമുഖ താരം അനിഷ്‌മയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരും വേഷമിടുന്നു. ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഐ ആം കാതലന്റെ സഹനിർമ്മാതാവ് ടിനു തോമസാണ്.

അതേസമയം കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു നസ്‌ലൻ – ഗിരീഷ് എ.ഡി കൂട്ടുക്കെട്ടിൽ എത്തിയ പ്രേമലു തിയേറ്ററുകളിൽ എത്തിയത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. പ്രേമലുവിന്റെ രണ്ടാം രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

also read: ‘വെറുതെ ഒരു ഭാര്യ അല്ല’; കോൺഗ്രസിന്റെ സൈബർ ആക്രമണത്തിനെതിരെ മറുപടിയുമായി ദിവ്യ എസ് അയ്യർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration