ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രമാണ് ‘തങ്കലാൻ’. എന്നത്തേയും പോലെ വിക്രം വിസ്മയ പ്രകടനമായിരിക്കും കാഴ്ചവെക്കുക എന്നുറപ്പാണ്. സിനിമയുടെ പോസ്റ്ററിൽ നിന്ന് തന്നെ പ്രകടനത്തിന്റെ കാര്യം ഉറപ്പായതാണ്. അതുപോലെ തന്നെ ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം കൂടെയാണ് തങ്കലാൻ.
തങ്കലാന്റെ റീലീസ് വീണ്ടും നീട്ടിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ വാർത്ത. ഏപ്രിലിൽ തങ്കലാൻ തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ നിലവിൽ ചര്‍ച്ചയാകുന്നത് സിനിമ ജൂണിലോ ജൂലൈയിലോ പ്രദര്‍ശനത്തിനെത്തും എന്ന അപ്‍ഡേറ്റാണ്.
പാ രഞ്‍ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. സംഗീത സംവിധാനമ നിർവഹിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. വിക്രം ചിത്രത്തിന്റെ സംഗീതം വേറിട്ടതാണെന്ന് ജി വി പ്രകാശ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നത് മാളവിക മോഹനനും പാര്‍വതി തിരുവോത്തും ആണ്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തങ്കലാന്റെ നിര്‍മാണം സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ്. നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയതനുസരിച്ച് സിനിമ ഉയര്‍ന്ന ബജറ്റിലുള്ളതാകും. എ കിഷോറാണ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന് കലാസംവിധാനം നിർവഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.
ALSO READ: ഇന്‍സ്റ്റയില്‍ വൈറലായി ക്യാഷ് ഹണ്ട് ; പിന്നില്‍ വമ്പന്‍ സംഘങ്ങളോ?
നേരത്തെ തന്നെ പാ രഞ്ജിത്ത്- ചിയാൻ വിക്രം കൂട്ടുകെട്ടിൽ പിറക്കാൻ പോവുന്ന പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. ചിത്രത്തിനാധാരം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് എന്നാണ് റിപ്പോർട്ടുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here