ലൊക്കേഷൻ ഹൈദരാബാദ് അല്ലേ? തെലുങ്കു സംസാരിക്കാൻ ഇനി പ്രേമലു

വലിയ താരനിരയൊന്നുമില്ലാതെ തന്നെ ഹിറ്റടിച്ച സിനിമയാണ് പ്രേമലു. നസ്‌ലനും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ പ്രേമലു തിയേറ്ററുകളിൽ വൻ ഹിറ്റാണ്. കേരളത്തിലെ ബോക്സ്ഓഫീസിൽ തരംഗം ഉണ്ടാക്കിയ പ്രേമലു ഇപ്പോഴിതാ തെലുങ്കിൽ തകർക്കാൻ പോകുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുന്നെയാണ് പ്രേമലുവിന്റെ തെലുങ്കു പതിപ്പ് റിലീസ് ചെയ്യുന്നുവെന്ന വാർത്ത വന്നത്. ഇപ്പോഴിതാ ട്രെയിലറും തെലുങ്കിൽ റിലീസ് ചെയ്തിരിക്കുകയാണ്.

ALSO READ: ചിയാൻ വിക്രമിന് ‘മഞ്ഞുമ്മൽ ബോയ്സ്’ ഇഷ്ടപ്പെട്ടു; ചിദംബരത്തെ നേരിൽ കണ്ടു; ചിത്രം വൈറൽ

ഇതിന് പിന്നാലെ ഇപ്പോൾ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഡബ്ബിങ്ങുകളാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. മാർച്ച് 8നാണ് ചിത്രത്തിന്റെ തെലുങ്കിലെ റിലീസ്.എസ് എസ് കാര്‍ത്തികേയ ആണ് പ്രേമലു തെലുങ്കിൽ വിതരണത്തിന് എത്തിക്കുന്നത്.

ഹൈദരാബാദ് ബേയ്സ് ചെയ്തുള്ള സിനിമയാണിത്. അതുകൊണ്ടാണ് ചിത്രം തെലുങ്കിലും എത്തുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. കേരളത്തിൽ ചിത്രം നേടിയ കളക്ഷൻ തെലുങ്കിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷയും.

ഫെബ്രുവരി 9 നാണ് പ്രേമലു റിലീസ് ചെയ്തത്. ​ഗിരീഷ് എഡി ആണ് സംവിധാനം. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ: അത്യുഗ്രന്‍ ഫീച്ചറുകള്‍; 7799 രൂപയ്ക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ച് ഇന്‍ഫിക്‌സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News