സംസ്ഥാനത്ത് 25ലധികം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം: നയപ്രഖ്യാപനത്തിലെ പ്രസക്തഭാഗങ്ങള്‍

സര്‍ക്കാരിന്റെ നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയ പ്രഖ്യാപനത്തിന്റെ അവസാനത്തെ പാരഗ്രാഫ് മാത്രം വായിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ചു. ഒരു മിനിറ്റും 17 സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന നയ പ്രഖ്യാപന പ്രസംഗം.

നയപ്രഖ്യാപനത്തിലെ പ്രസക്തഭാഗങ്ങള്‍

നവകേരള സദസ് സര്‍ക്കാരിനുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അസാധാരണ ജനപങ്കാളിത്തം ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നത്

സര്‍ക്കാര്‍ നടപ്പ് സീസണില്‍ നെല്ലിന് നല്‍കിയത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സംഭരണ വില. കിലോയ്ക്ക് 28.20 രൂപയാണ് നല്‍കി വരുന്നത്

കുട്ടികള്‍ക്കായുള്ള ലഹരി വിമുക്ത പുനരധിവാസ കേന്ദ്രം മലപ്പുറം തവനൂരില്‍ സ്ഥാപിക്കും

തദ്ദേശഭരണ ആസൂത്രണം, പദ്ധതി കൈകാര്യം, അക്കൗണ്ടിംഗ് എന്നിവിടങ്ങളിലേക്ക് K- SMART സൊല്യൂഷന്‍സിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും വ്യാപിപ്പിക്കും

2022- 23 സംരംഭക വര്‍ഷത്തില്‍ 1,39,840 ല്‍ അധികം സംരംഭങ്ങള്‍ സ്ഥാപിച്ചു. 8422 കോടിയുടെ നിക്ഷേപമുണ്ടായി. 3,00,051 ല്‍ അധികം തൊഴില്‍ ലഭിച്ചു

2024-25 ലക്ഷ്യമാക്കി 25ല്‍ അധികം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം

വിനോദസഞ്ചാര മേഖലയില്‍ കൊവിഡിന് ശേഷം 21.12 ശതമാനം വര്‍ദ്ധനവ് ഉണ്ടായി

2023 ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 1,59,68,616 രൂപ ആഭ്യന്തര വരവ്

ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റില്‍ 15,126 കോടി രൂപ മൂല്യമുള്ള ഓഫറുകള്‍ നേടിയെടുത്തു

ഐടി ഇടനാഴി പദ്ധതിക്കായി ആകെ 4,986 ഏക്കര്‍ ഭൂമി കണ്ടെത്തി

കണ്ണൂരിലും കൊല്ലത്തും 2 പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടിയിലാണ് സര്‍ക്കാര്‍

നിര്‍മ്മിത ബുദ്ധി, മെറ്റീരിയല്‍ സയന്‍സസ്, സ്പേസ് ടെക് പോലുള്ള മേഖലകള്‍ക്കും അനുസൃതമായി സംസ്ഥാനത്ത് പുതിയ ഐടി നയം രൂപീകരിക്കും

ഇ വി ചാര്‍ജ്ജിങ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കും

എറണാകുളം കലൂരില്‍ സൗരോര്‍ജ്ജാതിഷ്ഠിത ഈ മൊബിലിറ്റി ഹബ്ബ് വികസിപ്പിക്കാന്‍ KSEBL പദ്ധതിയിടുന്നു

തിരുവനന്തപുരത്തെ സൗരോര്‍ജ്ജ നഗരമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു

ആനക്കാംപൊയില്‍- കല്ലാടി- മേപ്പാടി തുരങ്കപാത എന്ന സുപ്രധാന പദ്ധതി 2024 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നു

113 ഇലക്ട്രിക് ബസുകള്‍ക്ക് അധിക ഓര്‍ഡര്‍ KSRTC – SWIFT നല്‍കി ഗതാഗതം ആധുനികവല്‍ക്കരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News