ഒടിടിയെ മാറ്റിമറിക്കും; റിലയൻസും ഡിസ്നി സ്റ്റാറും ഒന്നിക്കുന്നു

റിലയൻസും ഡിസ്നി സ്റ്റാറും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ലണ്ടനിൽ കരാർ ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. കരാർ പ്രകാരം റിലയൻസിന്‍റെ ജിയോ സിനിമയും ഡിസ്നിയുടെ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറും തമ്മില്‍ ലയിക്കും. 2024 ഫെബ്രുവരിയിൽ കരാര്‍ പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്. കരാര്‍ പ്രകാരം ഇരു കമ്പനികളും ലയിക്കുമ്പോള്‍ റിലയന്‍സ് 51 ശതമാനം ഷെയറും ഡിസ്നി 49 ശതമാനം ഷെയറും കമ്പനിയില്‍ നിലനിര്‍ത്തും.

ALSO READ: ഭാര്യയെ ബലപ്രയോ​ഗത്തിലൂടെ ലൈംഗികബന്ധത്തിനിരയാക്കി; വ്യവസായിക്ക് 9 വർഷം തടവ് വിധിച്ച് കോടതി, സംഭവം ചത്തീസ്​ഗഢിൽ

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫെബ്രുവരിയിലേക്ക് നീട്ടാതെ ജനുവരിയിൽ തന്നെ ലയനത്തിന് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പക്ഷേ ഈ കരാര്‍ സംബന്ധിച്ച് നിരവധി വിശദാംശങ്ങൾ പരിഹരിക്കാനുണ്ട്. അംബാനിയുടെ അടുത്ത സഹായിയായ മനോജ് മോദിയും ഡിസ്നിയുടെ മുൻ എക്സിക്യൂട്ടീവായ കെവിൻ മേയറും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് നോൺ-ബൈൻഡിംഗ് കാരാര്‍ ഒപ്പിട്ടത്.

സ്റ്റോക്ക് സ്വാപ്പിലൂടെ സ്റ്റാർ ഇന്ത്യയെ ഏറ്റെടുത്ത് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയകോം 18ന്‍റെ ഒരു അനുബന്ധ സ്ഥാപനം സൃഷ്ടിക്കുക എന്നതാണ് ലയനത്തിന്റെ പ്രധാന ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ട് .

റിലയൻസ്-ഡിസ്‌നി ലയനം ഇന്ത്യയിലെ ഒടിടി വിപണിയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റിന്‍റെ ഓണ്‍ലൈന്‍ പ്രക്ഷേപണത്തിലും മാറ്റം ഉണ്ടാക്കും.ക്രിക്കറ്റ് സ്ട്രീമിംഗ് അവകാശത്തെച്ചൊല്ലി അവരും റിലയൻസും തമ്മിലുള്ള ലേല യുദ്ധം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഡിസ്നി സ്റ്റാർ ഈ ഇടപാടിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലയനത്തോടെ റിലയൻസ് പ്രധാന ഷെയര്‍ ഉടമകളായി മാറും.

ALSO READ: ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം; അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News