സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക്; പുതിയ നീക്കവുമായി ഡിസ്‌നി-റിലയൻസ്

JIO CINEMA

ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക് മാറ്റാനൊരുങ്ങി
ഡിസ്‌നി-റിലയൻസ്. ഇരു കമ്പനികളുടെയും ലയനം നടന്ന ശേഷമുള്ള പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ് ഇത്. നിലവിൽ ജിയോ സിനിമയിൽ അടക്കം സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം നടക്കുന്നുണ്ട്. എന്നാൽ ഇതെല്ലം പൂർണ്ണമായും ഒഴിവാക്കി ഇത്തരം പരിപാടികൾ ഹോട്സ്റ്റാറിലേക്ക് പൂർണമായും എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.റിലയൻസ് ആപ്പില്‍നിന്ന് സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം ഒഴിവാവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹോട്ട്സ്റ്റാർ മേധാവി സജിത് ശിവാനന്ദൻ ജീവനക്കാരുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

ALSO READ;  വെറും 11 മിനിറ്റിനിടെ ഹാട്രിക്‌, ഒരാഴ്‌ചക്കിടെ രണ്ടാം തവണയും; ത്രില്ലടിപ്പിച്ച്‌ വീണ്ടും മെസ്സി, ഇന്റര്‍മിയാമിക്ക്‌ വമ്പന്‍ ജയം, കിരീടം

ഐപിഎല്‍, ഐഎസ്എൽ, ശീതകാല ഒളിമ്പിക്സ് എന്നിവയുടെ എല്ലാം സ്ട്രീമിങ് അവകാശം നിലവിൽ ജിയോ സിനിമയ്ക്കാണ് ഉള്ളത്.അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഇന്ത്യയില്‍ നടക്കുന്ന ടൂർണമെന്റുകളുടെ അവകാശം ഹോട്ട്സ്റ്റാറിനാണ്.ഇത് രണ്ടും ഒറ്റ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുക എന്നതാണ് നിലവിൽ കമ്ബനായി ലക്ഷ്യമിടുന്നത്.

ALSO READ; ജവാനെന്ന വ്യാജേന യുവതിയുമായി അടുപ്പത്തിലായ ശേഷം പീഡനം; മധ്യപ്രദേശിൽ ഹോട്ടൽ പാചകക്കാരൻ അറസ്റ്റിൽ

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡിസ്നി ഇന്ത്യയും റിലയൻസിന്റെ വയാകോം 18ഉം ലയനത്തിലേക്ക് നീങ്ങിയത്. 120 ടെലിവിഷൻ ചാനലുകളും രണ്ടു സ്ട്രീമിങ് ആപ്പു കളും ഈ സംരഭത്തിന് കീഴിലുണ്ട്. അതേസമയം സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ പേരുകളിൽ അടക്കം ഇനി എന്തെങ്കിലും രീതിയിൽ മാറ്റം വരുമോ എന്നത് ഇതുവരെ വ്യക്തത ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News