റാവൽഗാവ് രുചികൾ ഇനി റിലയൻസിന് സ്വന്തം

മിഠായി ബ്രാൻഡിനെ ഏറ്റെടുത്ത് റിലയൻസ്. റാവൽഗാവ് റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് ആണ് റിലയൻസ് ഏറ്റെടുത്തത്. 27 കോടി രൂപയ്ക്കാണ് റിലയൻസ് റാവൽഗാവ് ഏറ്റെടുക്കുന്നതെന്നാണ് റിപ്പോർട്ട്. മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടുട്ടി ഫ്രൂട്ടി, പാൻ പസന്ദ്, ചോക്കോ ക്രീം, സുപ്രീം തുടങ്ങിയവ ഏറ്റവും ഡിമാന്റുള്ള മിഠായികളായിരുന്നു റാവൽഗാവിന്റേത്. റാവൽഗാവിന്റെ കരിമ്പിൻ തോട്ടവും, ട്രേഡ്മാർക്കുകളും മിഠായി നിർമ്മാണവും എല്ലാം റിലയൻസിന് വിറ്റിട്ടുണ്ട്.

ALSO READ: എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; എല്‍ഡിഎഫ് മുന്നണി വന്‍വിജയം നേടും: ഇപി ജയരാജന്‍

കരിമ്പിൻ നീരിൽ നിന്നും ഉത്പാദിപ്പിക്കുന്ന പഞ്ചസാര ലായനിയിൽ വിവിധ രുചികൾ ചേർത്താണ് റാവൽഗാവ് മിഠായികൾ ഉണ്ടാക്കുന്നത്. അസംസ്കൃത വസ്തുക്കൾ, തൊഴിലാളികളുടെ സാലറി എന്നിവയിലെ വർദ്ധനവും കമ്പനിയുടെ ലാഭത്തിൽ കുറവുണ്ടാക്കി.

വ്യവസായ പ്രമുഖനായ വാൽചന്ദ് ഹിരാചന്ദ് ദോഷിയാണ് റാവൽഗാവ് സ്ഥാപിച്ചത്. വാൽചന്ദ് 1933-ൽ റാവൽഗാവ് ഷുഗർ ഫാം ആരംഭിച്ചത്. 1942-ൽ അതിൻ്റെ മിഠായി ഡിവിഷൻ ആരംഭിക്കുകയും ചെയ്തു. ഓറഞ്ചിൻ്റെ രുചിയിൽ പഞ്ചസാര മിഠായി ആണ് റാവൽഗാവ് ആദ്യം നിർമിച്ചത്. മികച്ച പിന്തുണ ലഭിച്ചതോടെ കൂടുതൽ ഫ്ലേവറിലുള്ള മിഠായി പുറത്തിറക്കി. മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടുട്ടി ഫ്രൂട്ടി, സുപ്രീം ടോഫി, ചോക്കോ ക്രീം എന്നീ രുചികളും പുറത്തിറക്കി.

ALSO READ: ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള: ഞായറാഴ്ച സിറ്റിസൺ സയൻസ് കോൺഗ്രസ്; പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News