റിലയന്‍സ്-ഡിസ്‌നി ലയനം; തലപ്പത്തേക്ക് നിത അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും ദ വാള്‍ട്ട് ഡിസ്നി കമ്പനിയും തങ്ങളുടെ ബിസിനസുകള്‍ സംയോജിപ്പിച്ചുകൊണ്ട് കരാറുകളില്‍ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചു. വയാകോം 18, സ്റ്റാര്‍ ഇന്ത്യ എന്നിവയുടെ ബിസിനസുകള്‍ സംയോജിപ്പിക്കുന്ന 70,352 കോടി രൂപയുടെ ഒരു സുപ്രധാന സംയുക്ത സംരംഭമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടപാടിന്റെ ഭാഗമായി, വയാകോം18ന് കീഴില്‍ വരുന്ന മീഡിയ സ്ഥാപനങ്ങള്‍ സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിക്കും. ഇതിനുപുറമെ സംയുക്ത സംരംഭത്തിന്റെ വളര്‍ച്ചാ പദ്ധതിയിലേക്ക് 11,500 കോടിയുടെ നിക്ഷേപം നടത്താനും റിലയന്‍സ് തീരുമാനിച്ചു.

ALSO READ : ‘ക്ലാഷ്’ വേണ്ടെന്ന് തീരുമാനം? ബറോസിന്റെ റിലീസ് മെയ് മാസത്തേക്ക് നീട്ടിവെച്ചതായി വിവരം

നിത അംബാനിയാണ് സംയുക്ത സംരംഭത്തിന്റെ തലപ്പത്ത് എത്തുന്നത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലാകും സംയുക്ത സംരംഭം . 46.82 ശതമാനം ഓഹരി വയാകോം 18ഉം, 16.34 ശതമാനം ഓഹരി റിലയന്‍സ് ഇന്‍ഡസ്ട്രീസിനും 36.84 ശതമാനം ഡിസ്‌നിക്കുമായിരിക്കും. ഇതിനുപുറമെ അംഗീകാരങ്ങള്‍ക്ക് വിധേയമായി ഡിസ്‌നി ചില അധിക മീഡിയ ആസ്തികളും സംയുക്ത സംരംഭത്തിലേക്ക് ചേര്‍ത്തേക്കാം.

ALSO READ: ഉറക്കക്കുറവ് കാണിക്കാനെത്തി; ബിജെപി വാർഡ് മെമ്പർ വനിതാ ഡോക്ടറെ മർദിച്ചു; അറസ്റ്റ്

ഇന്ത്യയിലെ വിനോദത്തിനും സ്പോര്‍ട്സ് ഉള്ളടക്കത്തിനും ഉള്ള മുന്‍നിര ടി വി, ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഒരുമിച്ചുവരുന്ന വലിയ പ്ലാറ്റ്‌ഫോമായി സംയുക്ത സംരംഭം മാറും.ലയനനടപടികള്‍ 2024 അവസാനപാദത്തോടെയോ അടുത്ത വര്‍ഷം ആദ്യപാദത്തോടെയോ പൂര്‍ത്തിയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News