2023 ലെ സമ്പന്നൻ ആര്? കണക്കുകൾ പുറത്ത്

2023 ലെ സമ്പന്നരിൽ ഒന്നാമനായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാര്‍ മുകേഷ് അംബാനി. 83,000 കോടി രൂപയാണ് 2023ല്‍ അംബാനി സമ്പാദിച്ചത്. കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് അനുകൂല നിലപാടുകളാണ് സ്വകാര്യ വ്യക്തികളിലേക്ക് കൂടുതൽ സമ്പത്ത് എത്തിക്കുന്നതെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

ALSO READ: ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ; മലൈക്കോട്ടൈ വാലിബനിലെ ‘റാക്ക് പാട്ട്’ ഏറ്റെടുത്ത് ലക്ഷങ്ങൾ

ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്കു പ്രകാരം അംബാനിയുടെ മൊത്തം ആസ്തി 97.1 ബില്യണ്‍ ഡോളര്‍ ആണ്. ലോക കോടീശ്വരന്മാരുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് അംബാനി. വിഭജനത്തിന് ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിസ്റ്റ് ചെയ്തതോടെയാണ് അംബാനിയുടെ സ്വത്തില്‍ കാര്യമായ വര്‍ധനവുണ്ടായത്. എച്ച്‌സിഎല്‍ ടെകിന്റെ സ്ഥാപകനായ ശിവ് നടാറാണ് രണ്ടാമത്. 9.47 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഈ വർഷം സമ്പത്തിലുണ്ടായത്. ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മുന്‍ മേധാവി സാവിത്രി ജിന്‍ഡാല്‍ 8.93 ബില്യണ്‍ ഡോളര്‍ വർധനവിൽ മൂന്നാം സ്ഥാനത്തെത്തി.

ALSO READ: ബേക്കറി സ്റ്റൈലിൽ ചിക്കൻ പഫ്സ് വീട്ടിൽ ഉണ്ടാക്കാം

അതേസമയം ഇന്ത്യയിലെ സമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനിക്ക് 2023ല്‍ സമ്പത്തില്‍ 37.3 ബില്യണ്‍ ഡോളര്‍ കുറവുണ്ടായി. അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിട്ട തകര്‍ച്ചയാണ് കാരണം.എന്നാൽ 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കോർപറേറ്റുകൾക്ക് വൻ വളർച്ചയാണുണ്ടായത്. മോദിയുടെ സഹായത്തോടെ ഇന്ത്യയിൽ മാത്രമല്ല വിദേശത്തും വലിയ രീതിയിലുള്ള നിക്ഷേപം അദാനിക്കുണ്ട്. പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഫലമാണ് സ്വകാര്യ വ്യക്തികളിൽ സമ്പത്ത് വർധിക്കുന്നത്. ബി ജെ പി- കോർപറേറ്റ് ഭരണത്തിൽ അദാനി – അംബാനി ഗ്രൂപ്പുകൾക്ക് വലിയ ലാഭമാണ് ഉണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News