യുപിഐ പേയ്‌മെന്റ് വിപണിയിലേക്ക് റിലയന്‍സ് ജിയോയും. റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ജിയോ സൗണ്ട്ബോക്സ് ലക്ഷ്യമിടുന്നത്. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളില്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട് ബോക്സ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. അധികം വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കലാണ് റിലയന്‍സിന്റെ ലക്ഷ്യം.
ALSO READ: വരുന്നു ഷവോമിയുടെ ഇലക്ട്രിക് കാര്‍, വിശദാംശങ്ങള്‍ – വീഡിയോ
പേടിഎം, ഫോണ്‍പേ പോലെയുള്ള കമ്പനികളുടെ ക്യൂആര്‍ കോഡ് സൗണ്ട് ബോക്‌സുകളുടെ സ്ഥാനത്ത് ഇനി റിലയന്‍സ് ജിയോയും ഇടം പിടിക്കും.നിലവില്‍ രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികള്‍ സ്‌ഥാപിച്ചിരിക്കുന്ന സൗണ്ട് ബോക്‌സുകളില്‍ ഏറ്റവും കൂടുതൽ പേടിഎമ്മിന്റെതാണ്. രണ്ടാം സ്ഥാനം ഫോണ്‍ പേയ്ക്കാണ്. അതേസമയം പേടിഎമ്മിന്റെ തകര്‍ച്ച റിലയന്‍സിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലേക്കും എത്തും. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ക്കായി ഈ സേവനം ഉപയോഗിക്കാം. പണം കൈമാറ്റം ചെയ്യാനും റീചാര്‍ജ് ചെയ്യാനും ബില്‍ പേയ്മെന്റുകള്‍ക്കും ഇവ പ്രയോജനപ്പെടുത്താം.
ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുള്ള ഫോണ്‍പേ നിലവില്‍ ഫ്ലിപ് കാർട്ടിന് കീഴിലാണ്. കൂടാതെ ആമസോണ്‍ പേ എന്ന പേരിലുള്ള സേവനം ഇതിനോടകം നിരവധി പേർ ഉപയോഗിക്കുന്നുണ്ട്.
ALSO READ: ഏറ്റവും കൂടുതൽ ഹാഷ് ടാഗുകൾ ലഭിച്ച ഇന്ത്യൻ നടൻ; നേട്ടം സ്വന്തമാക്കി പ്രഭാസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here