രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ സേവന ദാതാവായ റിലയന്‍സ് ജിയോയും സാങ്കേതികവിദ്യയില്‍ മുന്‍നിരയിലുള്ള ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസും ഒരുമിക്കുന്നു. 5ജി സാങ്കേതികവിദ്യയിലൂടെ തുറക്കപ്പെടുന്ന മുഴുവന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും 5ജിയില്‍ അന്തര്‍ലീനമായിട്ടുള്ള ശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ സഹകരണമാണ് ഇരു കമ്പനികളും ചേര്‍ന്നു പ്രഖ്യാപിച്ചത്.
ALSO READ ; പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ യുഎഇ
ഇതോടെ ഉപയോക്താക്കള്‍ക്ക് മികച്ച 5ജി സേവനം ലഭിക്കും. രാജ്യത്തെ 5ജി ശൃംഖല ശക്തമാക്കുന്നതിനായി റിലയന്‍സ് ജിയോയുടെയും വണ്‍പ്ലസിന്റെയും സാങ്കേതികവിദ്യാ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നിപ്പിക്കും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് 5ജിയുടെ പുതിയ അനുഭവം ലഭ്യമാക്കാന്‍ കഴിയും.
ALSO READ ;രാജ്യത്തുടനീളം ബിജെപി സർക്കാരിന് താക്കീതായി ട്രാക്ടർറാലി
വണ്‍പ്ലസിനും ജിയോ ട്രൂ 5ജി ഉപയോക്താക്കള്‍ക്കും കൂടുതല്‍ മികച്ച നെറ്റ്വര്‍ക്ക്‌നല്‍കാനാണ് രണ്ടു കമ്പനികളും തമ്മിലുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ കൂട്ടുകെട്ട് ശക്തിപ്പെടുത്തുന്നതിനും സേവനം മികവുറ്റതാക്കുന്നതിനും വേണ്ടി, വണ്‍പ്ലസും ജിയോയും ചേര്‍ന്ന് അത്യാധുനിക 5ജി ഇന്നോവേഷന്‍ ലാബ് നിര്‍മിക്കുമെന്നും അറിയുന്നു. അതായത് പുതിയ ഫീച്ചറുകള്‍ വികസിസിപ്പിക്കുന്നതിലും 5ജി സേവനങ്ങളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിലും ഇതു ഉപയോക്താക്കളിലേക്ക് അതിവേഗം എത്തിക്കുന്നതിനുമായാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.ജിയോയും വണ്‍പ്ലസ് ഇന്ത്യയും ഒരുമിച്ച് രാജ്യത്തെ 5ജി മേഖലയെ മാറ്റിമറിക്കുമെന്നും ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കും,” വണ്‍പ്ലസ് ഇന്ത്യയുടെ വക്താവ് പറഞ്ഞു.
‘ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി ശൃംഖലയാണ് ജിയോ ട്രൂ 5ജി. ശക്തമായ 5ജി ശൃംഖലയിലൂടെ രാജ്യം മുഴുവന്‍ മികച്ച കവറേജാണ് ജിയോ ട്രൂ 5ജി നല്‍കുന്നത്. രാജ്യത്തെ നിലവിലുള്ള 5ജി വിന്യാസത്തിന്റെ 85 ശതമാനവും ജിയോയാണ് നിര്‍മിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here