ആലിയ ഭട്ടിന്റെ ‘എഡ്-എ-മമ്മ’യുമായി കൈകോർക്കാനൊരുങ്ങി റിലയൻസ്

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ‘എഡ്-എ-മമ്മ’ ബ്രാൻഡുമായി കൈകോർക്കാനൊരുങ്ങി റിലയൻസ്. ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ മുൻപ് ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയുടെ 51 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു. ഇപ്പോഴിതാ ആലിയ ഭട്ടിന്റെ ബ്രാൻഡുമായി കൈകോർക്കുവാൻ തയാറെടുക്കുകയാണ് ഇഷ അംബാനി.

ALSO READ:ആലുവയിലെ പീഡനം; പൊലീസിനെ കണ്ട പ്രതി നദിയില്‍ ചാടി, ഒടുവില്‍ പിടിയില്‍

ഒരു അമ്മയെന്ന നിലയിൽ ഈ പങ്കാളിത്തം തനിക്ക് എത്രമാത്രം പ്രധാനമാണെന്നത് ഇഷ അംബാനി പ്രസ്താവനയിൽ പറഞ്ഞു. തന്റെ ഇരട്ടക്കുട്ടികൾക്കും ആലിയ ഭട്ടിന്റെ മകൾ രാഹാ കപൂറിനും രണ്ടാഴ്ചത്തെ വ്യത്യാസമേയുള്ളൂവെന്നും ഇഷ വ്യക്തമാക്കി.

“ആലിയയുടെ മകൾക്കും എന്റെ മക്കൾക്കും തമ്മിൽ രണ്ടാഴ്ചത്തെ വ്യത്യാസമേയുള്ളൂ. യാദൃശ്ചികമായി ഞങ്ങൾ ഒരേ സമയം എഡ്-എ-മമ്മയുടെ മെറ്റേണിറ്റി വസ്ത്രങ്ങൾ ധരിച്ചു. ഇപ്പോൾ ഞങ്ങളുടെ കുട്ടികള്‍ എഡ്-എ-മമ്മ കിഡ്‌സ് വെയർ ധരിക്കുന്നു. അതിനാൽ, ഈ ബ്രാൻഡ്, പങ്കാളിത്തം എന്റെ ഹൃദയത്തോട് വളരെ അടുത്താണ്.” എന്നാണ് ഇഷ അംബാനി കുറിച്ചത്.

ALSO READ:9 വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും: മന്ത്രി വീണാ ജോര്‍ജ്

2020 ഒക്ടോബറിൽ ആണ് ആലിയ ഭട്ട് എഡ്-എ-മമ്മ ആരംഭിച്ചത്. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് മികച്ച വസ്ത്രങ്ങള്‍ നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അഭാവമാണ് തന്നെ എഡ്-എ-മമ്മ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആലിയ ഭട്ട് വ്യക്തമാക്കിയിരുന്നു. ഓൺലൈൻ വഴിയാണ് ബ്രാൻഡിന്റെ വിപണനം നടന്നത്. എഡ്-എ-മമ്മയുടെ വെബ്സ്റ്റോർ വഴിയും ഫസ്റ്റ്‌ക്രൈ, അജിയോ, മിന്ത്ര, ആമസോണ്‍, ടാറ്റ ക്ലിക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും എഡ്-എ-മമ്മയുടെ വസ്ത്രങ്ങള്‍ കിട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News