കാലവര്‍ഷം; വയനാട്ടിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Rain

വയനാട്ടിൽ രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്ത്രീകളും 123 പുരുഷന്‍മാരും 72 കുട്ടികളും ഉള്‍പ്പെടെ 332 പേരാണ് 11 ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ 89 പേര്‍ ബന്ധുവീട്ടിലേക്ക് മാറിതാമസിച്ചിട്ടുണ്ട്. മഴയിലും കാറ്റിലും 28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു. 25 ഏക്കർ കൃഷി ഭൂമിയിൽ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.

ALSO READ:വധുവിൻ്റെ മാതാവിനെയും വരൻ്റെ പിതാവിനെയും കാണാതായി; സംഭവം മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം: ഒളിച്ചോടിയെന്ന് പരാതി

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ ഹൈസ്‌കൂള്‍, മുത്തങ്ങ ജി.എല്‍.പി.സ്‌കൂള്‍, ചെട്ട്യാലത്തൂര്‍ അങ്കണവാടി, കല്ലിന്‍കര ഗവ യു .പി സ്‌കൂള്‍, നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂള്‍, പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും വൈത്തിരി താലൂക്കിലെ പറളിക്കുന്ന് ഡബ്ല്യൂ.ഒ.എല്‍.പി സ്‌കൂള്‍, തരിയോട് ജി.എല്‍.പി സ്‌കൂളിലും മാനന്തവാടി താലൂക്കിലെ ജി.എച്ച്.എസ്.എസ് പനമരം, അമൃത വിദ്യാലയം എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ALSO READ: ആമയിഴഞ്ചാൻ തോട് അപകടം; റെയിൽവേക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News