മൂണിയും മഗ്രാത്തും മുന്നില്‍ നിന്ന് നയിച്ചു, ഓസ്‌ട്രേലിയ കരകയറി; ദക്ഷിണാഫ്രിക്കയ്ക്ക് 135 റണ്‍സ് വിജയലക്ഷ്യം

ക്യാപ്റ്റന്‍ ടഹ്ലിയ മഗ്രാത്തും ബെത്ത് മൂണിയും എലിസി പെറിയും മുന്നില്‍ നിന്ന് നയിച്ചതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 134 റണ്‍സ് നേടി ഓസ്‌ട്രേലിയന്‍ വനിതകള്‍. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കംഗാരുക്കള്‍ ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ മഞ്ഞപ്പടയ്ക്ക് നഷ്ടമായിരുന്നു.

Also Read: വേദന കൊണ്ട് പുളഞ്ഞ് പന്ത്; പരിക്കേറ്റത് ഓപറേഷൻ ചെയ്ത കാലിൽ, തിരിച്ചടിയാകുമോ?

മൂണി 44ഉം മഗ്രാത്ത് 27ഉം പെറി 27ഉം ഫൊയിബി ലിച്ച്ഫീല്‍ഡ് 16ഉം റണ്‍സെടുത്തു. അയബോങ ഖാക രണ്ടും മരിസാനെ കാപ്പ്, നൊങ്കുലുലേകോ ലാബ എന്നിവര്‍ രണ്ടുവീതവും വിക്കറ്റെടുത്തു. മറുപടി ബാറ്റിങില്‍ 25 റണ്‍സ് എടുത്തപ്പോഴേക്കും ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. തസ്മിന്‍ ബ്രിറ്റ്‌സ് (15) ആണ് ഔട്ടായത്.

ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക കംഗാരുക്കളെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലിനെ ഓര്‍മിപ്പിക്കും വിധമാണ് ഈ സെമി ഫൈനല്‍. കഴിഞ്ഞ ഫൈനലില്‍ ഇരുവരുമായിരുന്നു ഏറ്റുമുട്ടിയത്. ഓസ്‌ട്രേലിയയാണ് കിരീടം ചൂടിയത്. ദുബൈയിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News