ശില്‍പ്പ ഷെട്ടിക്ക് ആശ്വാസം; ജാതി വാക്ക് ഉപയോഗിച്ച കേസ് കോടതി റദ്ദാക്കി

shilpa-shetty

ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്ക് ആശ്വാസം നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്. 2017 ഡിസംബറില്‍ ചുരു കോട്വാലിയില്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം നടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് ആണ് റദ്ദാക്കിയത്. 2013ല്‍ നടന്‍ സല്‍മാന്‍ ഖാന്‍ പങ്കെടുത്ത ടിവി അഭിമുഖത്തില്‍ ജാതി വാക്ക് ഉപയോഗിച്ചുവെന്ന പരാതിയിലാണ് ശില്‍പ്പ ഷെട്ടിക്കെതിരെ കേസെടുത്തത്.

വാല്‍മീകി സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന വാക്ക് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് പൊലീസില്‍ പരാതി എത്തിയത്. രാജസ്ഥാനിലായിരുന്നു കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശില്‍പ്പ ഷെട്ടി ഹൈക്കോടതിയെ സമീപിച്ചു. സിനിമാ താരങ്ങളായ സല്‍മാന്‍ ഖാന്‍, ശില്‍പ്പ രാജ് കുന്ദ്ര എന്നിവരുടെ അഭിമുഖം ടിവിയില്‍ കണ്ടെന്നും അതില്‍ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ വാക്ക് ഉപയോഗിച്ചെന്നും ആരോപിച്ച് അശോക് പന്‍വാര്‍ എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. വാല്മീകി സമുദായത്തില്‍ പെട്ടയാളാണ് പൻവാർ.

Read Also: വീണ്ടുമൊന്നിക്കുന്നെന്ന അഭ്യൂഹങ്ങളെ തള്ളി നടൻ ധനുഷും ഭാര്യ ഐശ്വര്യയും കുടുംബകോടതിയിൽ ഹാജരായി- വിവാഹ മോചനം ഈ മാസം?

പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2013ല്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് 2017 ഡിസംബര്‍ 22-നാണ്. ആരോപണവിധേയമായ പരാമര്‍ശങ്ങള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലാത്തതിനാല്‍ എസ്‌സി/ എസ്ടി നിയമം ബാധകമല്ലെന്ന് വാദം കോടതിയിൽ ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News