വാലറ്റത്തില്‍ തൂങ്ങി രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക; അവസാന വിക്കറ്റ് കൂട്ടുകെട്ടുകളില്‍ പിറന്നത് 200 റണ്‍സ്, ബംഗ്ലാദേശിന് വീണ്ടും തകര്‍ച്ച

safrica

ആദ്യ ദിനം ആറ് വിക്കറ്റിന് 108 റണ്‍സ് മാത്രം നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനം വാലറ്റം തുണയായി. ബംഗ്ലാദേശിനെതിരെ സ്‌കോര്‍ ബോര്‍ഡില്‍ 308 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചു. ഏഴാം വിക്കറ്റ് മുതല്‍ 200 റണ്‍സ് ടീമിന് നേടാനായി.

സെഞ്ചുറി നേടിയ കെയ്ല്‍ വെരിന്നി (114), അര്‍ധ സെഞ്ചുറി നേടിയ വിയാന്‍ മള്‍ഡര്‍ (54), ഡെയ്ന്‍ പീറ്റ് (32) എന്നിവരാണ് വാലറ്റത്ത് തിളങ്ങിയത്. മുന്‍- മധ്യ നിരകളില്‍ 30 റണ്‍സെടുത്ത ടോണി ഡി സോര്‍സിയായിരുന്നു ടോപ്‌സ്‌കോറര്‍.

Also Read: പരിക്ക് ഭേദമായില്ല; ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനും കെയ്ൻ വില്യംസൺ ഇല്ല

ബംഗ്ലാ ബോളിങ് നിരയില്‍ തെയ്ജുല്‍ ഇസ്ലാം അഞ്ചും ഹസന്‍ മഹമൂദ് മൂന്നും വിക്കറ്റെടുത്തു. മെഹിദി ഹസന്‍ മിറാസിന് രണ്ട് വിക്കറ്റുണ്ട്. അതിനിടെ രണ്ടാം ഇന്നിങ്‌സില്‍ വെറും നാലു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബംഗ്ലാദേശിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. കഗിസോ റബഡയ്ക്കാണ് രണ്ടു വിക്കറ്റുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News