മതപരമായ ചടങ്ങുകളും പരിപാടികളും മുന്‍കൂട്ടി അറിയിക്കണം; നിര്‍ദേശവുമായി പൊലീസ്

ജില്ലയില്‍ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവര്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഐ പി എസ്. കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. മതപരമായ ചടങ്ങുകള്‍, കൂടിച്ചേരലുകള്‍, ഉത്സവപരിപാടികള്‍, മതസംഘടനകള്‍ നടത്തുന്ന പരിപാടികള്‍ തുടങ്ങിയവയെല്ലാം അതതു പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഓമാരെ നേരത്തേ അറിയിക്കണം.

Also Read : കളമശ്ശേരി സ്ഫോടനം; എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കണ്‍വന്‍നുകള്‍, മതപ്രഭാഷണങ്ങള്‍, ആളുകള്‍ ഒത്തുകൂടുന്ന വിവിധ ചടങ്ങുകള്‍ തുടങ്ങിയ എല്ലാ പരിപാടികള്‍ക്കും നിര്‍ദേശം ബാധകമാണ്. പോലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയതായും, പരിശോധനകള്‍ കര്‍ശനമായി തുടരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Also Read : കേരളത്തിന്റെ സമാധാനന്തരീക്ഷവും സൗഹാര്‍ദവും തകര്‍ക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല; കാനം രാജേന്ദ്രന്‍

കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.ഹെല്‍പ്പ് ലൈന്‍ നമ്പറുകളായ 04842360802, 7907642736 എന്നിവയിൽ ബന്ധപ്പെടാം.

ALSO READ:കളമശ്ശേരി സ്ഫോടനം; ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

അതേസമയം കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരെ മന്ത്രിമാരായ കെ രാജൻ, ആന്റണി രാജു, മന്ത്രി വി എൻ വാസവൻ, മേയർ എം അനിൽകുമാർ, എന്നിവർ സന്ദർശിച്ചു.

അതേസമയം കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഐഇഡി സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സ്‌ഫോടനത്തില്‍ മരിച്ചത് മധ്യവയസ്‌കയാണെന്ന് വ്യക്തമായിട്ടുണ്ട്‌. ആറുപേരുടെ നില ഗുരുതരം. പതിനെട്ട് പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവിലാണ്. ചികിത്സയിലുള്ളവര്‍ക്ക് ഏറ്റവും നൂതനമായ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ:കളമശ്ശേരി സ്‌ഫോടനം; കുറ്റവാളികളെ പുറത്തുകൊണ്ടുവരണം, സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയെന്ന് രമേശ് ചെന്നിത്തല

മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് കളമശേരി മെഡിക്കല്‍ കോളേജിലെത്താന്‍ നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News