മഹായുതിയെ ജയിപ്പിച്ചത്‌ മതധ്രുവീകരണമാണ്‌; ശരദ് പവാർ

sharad pawar

മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി അപ്രതീക്ഷിതമായ പരാജയമാണ് ഏറ്റുവാങ്ങിയത്. പരാജയത്തിൽ പ്രതികരണവുമായി എൻസിപി (എസ്‌പി) നേതാവ് ശരദ് പവാർ. ലഡ്‌കി ബഹിൻ പദ്ധതിയും മതധ്രുവീകരണവും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിയുടെ വിജയത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ശരദ് പവാറിന്റെ പ്രതികരണം.

ശനിയാഴ്ച പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച രീതിയിലല്ലെന്നും എന്നാൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടപ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം താനും തന്റെ പാർട്ടി സഹപ്രവർത്തകരും തീരുമാനിക്കുമെന്ന് പവാർ പ്രതികരിച്ചു.

Also Read: യുപി മെഡിക്കൽ കോളേജ് തീപിടിത്തം: രണ്ട് കുട്ടികൾ കൂടി മരിച്ചു

വോട്ടെടുപ്പ് ഫലം കണ്ട് ഞെട്ടിയോ എന്ന ചോദ്യത്തിന്, “ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഇന്ന് ഞാൻ കാരാടിലാണ്, മനോവീര്യം നഷ്ടപ്പെട്ടവർ വീട്ടിൽ ഇരിക്കുമായിരുന്നു” എന്നായിരുന്നു ശരദ്‌ പവാറിന്റെ മറുപടി

ലഡ്കി ബഹന്‍ യോജന എന്ന പദ്ധതിയാണ് എന്‍ഡിഎയ്ക്ക് വലിയ വിജയം നേടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മതധ്രുവീകരണവും മഹായുതിയുടെ വിജയത്തിന്റെ കാരണമായി കരുതുന്നു. തീവ്രവർഗീയത ആളിക്കത്തിച്ച്‌ മഹാരാഷ്‌ട്രയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ബിജെപി മുന്നണിയായ മഹായുതി. 288 നിയമസഭാ സീറ്റിൽ 234 സീറ്റും മഹായുതി നേടി.

Also Read: ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദത്തിലേക്ക്, സത്യപ്രതിജ്ഞ 28ന്- മഹാരാഷ്ട്രയിലും സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവം

ബിജെപി 132 സീറ്റുകളും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 57 സീറ്റുകളും എൻസിപി 41 സീറ്റുകളും നേടി. ഹാ വികാസ് അഘാഡി 46 സീറ്റിൽ ഒതുങ്ങി. മത്സരിച്ച 102 സീറ്റിൽ കോൺഗ്രസ് ജയിച്ചത് 16 ഇടത്ത്‌ മാത്രം. 92 സീറ്റിൽ മത്സരിച്ച ശിവസേന ഉദ്ധവ്‌ വിഭാഗം 20 സീറ്റിലും 86 സീറ്റിൽ മത്സരിച്ച എൻസിപി ശരത്‌ പവാർ വിഭാഗം 10 സീറ്റിലും ഒതുങ്ങി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഞെട്ടിക്കുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration